---
title: "#death | ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു"
english_title: "#death #Malayali #died #Oman #visitor's #visa"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128599/death-malayali-died-oman-visitors-visa"
published_at: "2023-07-08T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a94675f3def_Untitled-1.jpg"
keywords: []
---

# #death | ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ തിരുവില്വാമല മലേശമംഗലം പറമ്പത്ത് വീട്ടില്‍ പി എന്‍ അനീഷ് കുമാറാണ് സുവൈഖില്‍ മരിച്ചത്.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ തിരുവില്വാമല മലേശമംഗലം പറമ്പത്ത് വീട്ടില്‍ പി എന്‍ അനീഷ് കുമാറാണ് സുവൈഖില്‍ മരിച്ചത്.

ഹൃദയാഘാതമാണ് മരണ കാരണം. പത്ത് ദിവസം മുമ്പാണ് അനീഷ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്.

മസ്‌കറ്റ് കെഎംസിസിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പിതാവ് പരേതനായ നാരായണന്‍ കുട്ടി, മാതാവ് ജയന്തി ഭാര്യ അഖില മക്കള്‍ അര്‍ജുന്‍, അന്‍വിക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128599/death-malayali-died-oman-visitors-visa)