---
title: "#weather | കടുത്ത ചുടിൽ വാഹനങ്ങളിൽ അമിത ഭാരം കയറ്റരുതെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം"
english_title: "Ministry of Home Affairs warns against overloading vehicles in severe weather"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128603/ministry-of-home-affairs-warns-against-overloading-vehicles-in-severe-weather"
published_at: "2023-07-08T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a94aad478c7_Untitled-1.jpg"
keywords: []
---

# #weather | കടുത്ത ചുടിൽ വാഹനങ്ങളിൽ അമിത ഭാരം കയറ്റരുതെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **ദുബായ് : **കടുത്ത ചുടിൽ വാഹനങ്ങളിൽ അമിത ഭാരം കയറ്റരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചരക്കുകൾക്ക് 60 സെന്റിമീറ്ററിലധികം ഉയരം പാടില്ല. റോഡും അന്തരീക്ഷവും ചുട്ടു പൊള്ളുന്ന സാഹചര്യത്തിൽ വാഹനങ്ങളിലെ അമിത ഭാരം അപകടത്തിനു കാരണമാകും എന്നതിനാലാണ് മുന്നറിയിപ്പ്.

## Article Content

**ദുബായ് : **കടുത്ത ചുടിൽ വാഹനങ്ങളിൽ അമിത ഭാരം കയറ്റരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചരക്കുകൾക്ക് 60 സെന്റിമീറ്ററിലധികം ഉയരം പാടില്ല. റോഡും അന്തരീക്ഷവും ചുട്ടു പൊള്ളുന്ന സാഹചര്യത്തിൽ വാഹനങ്ങളിലെ അമിത ഭാരം അപകടത്തിനു കാരണമാകും എന്നതിനാലാണ് മുന്നറിയിപ്പ്.

ദീർഘ ദൂരം യാത്ര പോകുന്ന വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും. ഭാരം കൂടുതൽ കയറ്റിയാൽ പെർമിറ്റ് പരിശോധിക്കും. ചെറു വാഹനങ്ങളിൽ അമിത ഭാരം കയറ്റിയാൽ 500 ദിർഹം പിഴ ഈടാക്കും. വാഹനത്തിലെ ചരക്ക് ഭദ്രമാക്കേണ്ടത് വാഹന ഉടമയുടെ ബാധ്യതയാണെന്നു ഫെഡറൽ ട്രാഫിക് കൗൺസിൽ മേധാവി ബ്രിഗേഡിയർ ഹുസൈൻ അൽ ഹാരിസി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം തുടക്കമിട്ട ഉഷ്ണകാല ക്യാംപയിന്റെ ഭാഗമായി റോഡുകൾ നിരീക്ഷിക്കും.

ചൂടുകാലത്ത് റോഡ് മാർഗം യാത്രകൾ കൂടിയ സാഹചര്യത്തിൽ സുരക്ഷിതത്വം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഹുസൈൻ പറഞ്ഞു. യാത്രയിൽ മിതമായ വേഗവും മുന്നിലെ വാഹനവുമായി സുരക്ഷിത അകലവും പാലിക്കണം. ടയറുകൾ കാര്യക്ഷമമാക്കുകയും ഇൻഡിക്കേറ്ററടക്കമുള്ള ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മെയിന്റനൻസ് നടത്താത്ത വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ക്യാംപയ്ന്റെ ഭാഗമായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ട്രാഫിക് സുരക്ഷാ നിർദേശങ്ങളടങ്ങിയ ബ്രോഷറുകൾ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങൾ വഴിയും ആഭ്യന്തര മന്ത്രാലയം.ഗതാഗത സുരക്ഷാ ബോധവൽക്കരണം നടത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128603/ministry-of-home-affairs-warns-against-overloading-vehicles-in-severe-weather)