---
title: "#complaint | തൊഴിൽ പരാതി അറിയിക്കാം ഇപ്പോൾ ഓൺലൈനായി "
english_title: "#complaint | Labor complaint can be reported online now"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128609/complaint-labor-complaint-can-be-reported-online-now"
published_at: "2023-07-08T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a94c4524538_Untitled-1.jpg"
keywords: []
---

# #complaint | തൊഴിൽ പരാതി അറിയിക്കാം ഇപ്പോൾ ഓൺലൈനായി 

> **Lead Summary:** **ദോഹ : **സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ഗാർഹിക തൊഴിൽ മേഖലയിലുമുള്ളവർക്ക് തൊഴിൽ സംബന്ധമായ പരാതികളും ലംഘനങ്ങളും തൊഴിൽ മന്ത്രാലയം അധികൃതരെ അറിയിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചറിയാം.

## Article Content

**ദോഹ : **സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ഗാർഹിക തൊഴിൽ മേഖലയിലുമുള്ളവർക്ക് തൊഴിൽ സംബന്ധമായ പരാതികളും ലംഘനങ്ങളും തൊഴിൽ മന്ത്രാലയം അധികൃതരെ അറിയിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചറിയാം.

സ്വദേശികൾക്കും പ്രവാസികൾക്കും ഓൺലൈനായോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ ഓഫിസിൽ നേരിട്ടെത്തിയോ പരാതികൾ സമർപ്പിക്കാം. തൊഴിലുടമയ്‌ക്കെതിരായ പരാതി അല്ലെങ്കിൽ നിയമലംഘനം അധികൃതരെ അറിയിക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനമുണ്ട്. ഓൺലൈൻ മുഖേന 2 തരം പരാതികൾ സമർപ്പിക്കാം.

ഒന്ന്-കമ്പനി/സ്ഥാപനത്തിന് എതിരെ, രണ്ട്-ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമയ്‌ക്കെതിരെ. തൊഴിൽ തർക്ക പരിഹാര വകുപ്പ് പരാതികളും തർക്കങ്ങളും വിലയിരുത്തിയ ശേഷം പരാതിയിന്മേലുള്ള തീരുമാനം എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ ആയി അപേക്ഷകനെ അറിയിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128609/complaint-labor-complaint-can-be-reported-online-now)