---
title: "#baharain | ബഹ്റൈനിൽ യൂ​സ്​​ഡ്​ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന "
english_title: "#baharain #Spare #Parts #Stores "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128639/baharain-spare-parts-stores"
published_at: "2023-07-08T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a96a8eb4a8d_gcc.jpg"
keywords: []
---

# #baharain | ബഹ്റൈനിൽ യൂ​സ്​​ഡ്​ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന 

> **Lead Summary:** **ബഹ്‌റൈൻ : **ബഹ്റൈനിൽ യൂ​സ്​​ഡ്​ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ ക​ട​ക​ളി​ൽ ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ൽ, നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ​ക്കാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

## Article Content

**ബഹ്‌റൈൻ : **ബഹ്റൈനിൽ യൂ​സ്​​ഡ്​ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ ക​ട​ക​ളി​ൽ ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ൽ, നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ​ക്കാ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നേ​രെ​ത്തേ ന​ട​ത്തി​യ പ​രി​​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​വും വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ൽ.​എം.​ആ​ർ.​എ അ​ട​ക്ക​മു​ള്ള വി​വി​ധ സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ക​രാ​യ ഏ​താ​നും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി.

നി​യ​മം ലം​ഘി​ച്ച സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. താ​മ​സ വി​സ നി​യ​മം, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ പി​ടി​കൂ​ടി​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128639/baharain-spare-parts-stores)