---
title: "#death | കോഴിക്കോട്​ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു "
english_title: "#body #native  #Kozhikode  #broughthome"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128671/body-native-kozhikode-broughthome"
published_at: "2023-07-08T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9834876760_death.jpg"
keywords: []
---

# #death | കോഴിക്കോട്​ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു 

> **Lead Summary:** **ജിദ്ദ:** ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ച മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാ​െൻറ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.

## Article Content

**ജിദ്ദ:** ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ച മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാ​െൻറ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.

വെള്ളിയാഴ്ച മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടത്തിയത്. പിതാവ്: പരേതനായ ഹംസ. മാതാവ്: പാത്തേയ്കുട്ടി.

ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ: സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ: സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്. ജിദ്ദ സനാഇയയിൽ യുനൈറ്റഡ് കർട്ടൂൺ ഇൻഡസ്​ട്രിയൽ സ്​റ്റീൽ കമ്പനിയിൽ 28 വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു.

കമ്പനിയിൽ പ്രീ പ്രൊഡക്ഷൻ മാനേജരായി ജോലിയിലിരിക്കെയാണ് അന്ത്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128671/body-native-kozhikode-broughthome)