---
title: "#kuwait | വാ​ഹ​ന പി​ഴ പ​രി​ശോ​ധ​ന; പ്ര​വാ​സി​യി​ൽ​നി​ന്ന് 590 ദിനാ​ർ ഈ​ടാ​ക്കി "
english_title: "#kuwait #Vehicle #fine #inspection"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128747/kuwait-vehicle-fine-inspection"
published_at: "2023-07-09T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa30cee7b52_kuwait.jpg"
keywords: []
---

# #kuwait | വാ​ഹ​ന പി​ഴ പ​രി​ശോ​ധ​ന; പ്ര​വാ​സി​യി​ൽ​നി​ന്ന് 590 ദിനാ​ർ ഈ​ടാ​ക്കി 

> **Lead Summary:** കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ക്കാ​ത്ത പ്ര​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് പ്ര​വാ​സി വാ​ഹ​ന​ങ്ങ​ൾ കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് വി​ടു​ന്ന​ത്.

## Article Content

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ക്കാ​ത്ത പ്ര​വാ​സി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് പ്ര​വാ​സി വാ​ഹ​ന​ങ്ങ​ൾ കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് വി​ടു​ന്ന​ത്.

നു​വൈ​സീ​ബ് ബോ​ർ​ഡ​ർ ക്രോ​സി​ങ്ങി​ൽ ശ​നി​യാ​ഴ്ച ഒ​രാ​ളി​ൽ​നി​ന്ന് 590 ദീ​നാ​ർ പി​ഴ ഈ​ടാ​ക്കി. നേ​ര​ത്തേ​യു​ള്ള പി​ഴ ഇ​യാ​ൾ ഒ​ടു​ക്കി​യി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് രാ​ജ്യ​ത്ത് പു​തി​യ നി​യ​മം ന​ട​പ്പാ​ക്കി​യ​ത്.

ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​നി​മു​ത​ൽ പ്ര​വാ​സി​ക​ൾ​ക്ക് ആ ​വാ​ഹ​ന​വു​മാ​യി രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യി​ല്ല. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലും മ​റ്റു സം​വി​ധാ​ന​ങ്ങ​ളി​ലും പ​ക​ര്‍ത്തു​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ രാ​ജ്യാ​തി​ർ​ത്തി​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ക​ല​ക്ഷ​ൻ പോ​യ​ന്റു​ക​ളി​ൽ പി​ഴ​യ​ട​ക്കാം. ഇ​വ അ​ട​ച്ച് നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചാ​ൽ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ത്തി​വി​ടൂ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128747/kuwait-vehicle-fine-inspection)