---
title: "#duststorm | യു.​എ.​ഇ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച പൊ​ടി​ക്കാ​റ്റ്​ വീ​ശി; വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം കുറ​ച്ചു"
english_title: "#duststorm #dust #storm #hit #various #places #UAE #Saturday #Air #quality #decreased"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128771/duststorm-dust-storm-hit-various-places-uae-saturday-air-quality-decreased"
published_at: "2023-07-09T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa459eee3b3_Untitled-1.jpg"
keywords: []
---

# #duststorm | യു.​എ.​ഇ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച പൊ​ടി​ക്കാ​റ്റ്​ വീ​ശി; വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം കുറ​ച്ചു

> **Lead Summary:** **ദു​ബൈ : **യു.​എ.​ഇ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച പൊ​ടി​ക്കാ​റ്റ്​ വീ​ശി​യ​ത്​ അ​ന്ത​രീ​ക്ഷ​ത്തി​ലെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം കു​റ​ച്ചു. കി​ഴ​ക്ക്​ നി​ന്ന്​​ മ​ണി​ക്കൂ​റി​ൽ 25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ്​​ കാ​റ്റ്​ വീ​ശി​യ​ത്.

## Article Content

**ദു​ബൈ : **യു.​എ.​ഇ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച പൊ​ടി​ക്കാ​റ്റ്​ വീ​ശി​യ​ത്​ അ​ന്ത​രീ​ക്ഷ​ത്തി​ലെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം കു​റ​ച്ചു. കി​ഴ​ക്ക്​ നി​ന്ന്​​ മ​ണി​ക്കൂ​റി​ൽ 25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ്​​ കാ​റ്റ്​ വീ​ശി​യ​ത്.

തു​ട​ർ​ന്ന്​ പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​റ​ഞ്ഞ​തോ​ടെ​​ ശു​ദ്ധ​വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം താ​ഴേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു​. ദു​ബൈ ന​ഗ​ര​ത്തി​ലാ​ണ്​ വാ​യു​ഗു​ണ​നി​ല​വാ​രം ഏ​റ്റ​വും മോ​ശ​മാ​യ​ത്.

വാ​യു ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ ആ​ഗോ​ള സൂ​ചി​ക​യാ​യ ഐ.​ക്യൂ എ​യ​ർ ഇ​ൻ​ഡ​ക്സ്​ ​പ്ര​കാ​രം ദു​ബൈ​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലെ​ത്തി.

ദു​ബൈ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ പാ​ർ​ക്കി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​യു മ​ലി​ന​മാ​യ​ത്. വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യി​ൽ 931 ആ​ണ്​ ഇ​വി​ട​ത്തെ റേ​റ്റി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്​. ജ​ബ​ൽ അ​ലി വി​ല്ലേ​ജി​ൽ ഇ​ത്​ 881 ആ​യി​രു​ന്നു.

അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ​ത്​ ഡ്രൈ​വ​ർ​മാ​രു​ടെ ദൃ​​ശ്യ​പ​ര​ത കു​റ​ക്കാ​നും ഇ​ട​യാ​ക്കി.​ ശ്വാ​സ​കോ​ശ രോ​ഗി​ക​ൾ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ച്ചു. ശ​നി​യാ​ഴ്ച അ​ബൂ​ദ​ബി​യി​ലും ദു​ബൈ​യി​ലും അ​ന്ത​രീ​ക്ഷ താ​പ​നി​ല 45 ഡി​ഗ്രി ആ​യി ഉ​യ​രു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച തീ​ര​ദേ​ശ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ​ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. കാ​റ്റി​ന്​​ നേ​രി​യ ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടും.

അ​ടു​ത്ത ആ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തു​ട​നീ​ളം ചൂ​ടും ഈ​ർ​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ തു​ട​രും. തീ​ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല 46 ഡി​ഗ്രി​യാ​യി ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. 80 ശ​ത​മാ​നം ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും അ​നു​ഭ​വ​പ്പെ​ടു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128771/duststorm-dust-storm-hit-various-places-uae-saturday-air-quality-decreased)