വീണ്ടും കോവിഡ് ഭീതി; വിദേശയാത്രകൾ ഒഴിവാക്കാൻ നിർദേശം

വീണ്ടും കോവിഡ് ഭീതി; വിദേശയാത്രകൾ ഒഴിവാക്കാൻ നിർദേശം
Nov 26, 2021 11:12 AM | By Kavya N

അബുദാബി: കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ ആഗോളതലത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് യാത്രകൾ ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അഭ്യർഥിച്ചു. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം ഉയരുന്നത് കണക്കിലെടുത്താണിതെന്ന് ആരോഗ്യ വിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.

യുഎഇ ദേശീയദിനം, സ്മാരക ദിനം പ്രമാണിച്ച് 4 ദിവസത്തെ അവധിക്കു പുറമെ ശൈത്യകാല അവധിക്കായി ഡിസംബർ 9ന് 3 ആഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ വിദേശയാത്ര വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. വാക്സീൻ എടുത്തവർക്ക് വിദേശ യാത്ര അനുവദനീയമാണെങ്കിലും ജാഗ്രത വേണമെന്നും ഓർമിപ്പിച്ചു.

വിദേശയാത്ര ഒഴിവാക്കാനാകാത്തവർ ആ രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കാവൂ. അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ച രാജ്യങ്ങളിൽ കോവിഡ് കൂടുതലാണെങ്കിൽ യാത്ര റദ്ദാക്കുകയോ സുരക്ഷിതമായ മറ്റു രാജ്യം തിരഞ്ഞെടുക്കുകയോ ചെയ്യണമെന്നും പറഞ്ഞു.

covid fear again; Suggestion to avoid foreign travel

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories










News Roundup