---
title: "#saudi |ജി-20 ബഹിരാകാശ സാമ്പത്തിക നേതൃയോഗം; പങ്കാളിത്തം വഹിച്ച് സൗദി സ്‌പേസ് ഏജൻസി "
english_title: "#G-20SpaceEconomicForum; In #partnership with the #SaudiSpaceAgency"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128785/g-20spaceeconomicforum-in-partnership-with-the-saudispaceagency"
published_at: "2023-07-09T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa4fff75320_g20saudi.jpg"
keywords: []
---

# #saudi |ജി-20 ബഹിരാകാശ സാമ്പത്തിക നേതൃയോഗം; പങ്കാളിത്തം വഹിച്ച് സൗദി സ്‌പേസ് ഏജൻസി 

> **Lead Summary:** **റി​യാ​ദ്: **ദൃ​ഢ സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ന്റെ​യും മ​നോ​ഭാ​വം ആ​ഗോ​ള ബ​ഹി​രാ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്വ​ഭാ​വ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ശു​ഭ​ക​ര​മാ​ണെ​ന്നും സൗ​ദി സ്‌​പേ​സ് ക​മീ​ഷ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ൽ ത​മീ​മി. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന നാ​ലാ​മ​ത് ജി-20 ​ബ​ഹി​രാ​കാ​ശ സാ​മ്പ​ത്തി​ക നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

## Article Content

**റി​യാ​ദ്: **ദൃ​ഢ സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ന്റെ​യും മ​നോ​ഭാ​വം ആ​ഗോ​ള ബ​ഹി​രാ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്വ​ഭാ​വ​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ശു​ഭ​ക​ര​മാ​ണെ​ന്നും സൗ​ദി സ്‌​പേ​സ് ക​മീ​ഷ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ൽ ത​മീ​മി. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന നാ​ലാ​മ​ത് ജി-20 ​ബ​ഹി​രാ​കാ​ശ സാ​മ്പ​ത്തി​ക നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഹി​രാ​കാ​ശ മേ​ഖ​ല​യെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ്യ​ത​ക​ളെ​യും എ​ങ്ങ​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യ​രാ​ശി​യു​ടെ ദീ​ർ​ഘ​കാ​ല ഭാ​വി രൂ​പ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന നാ​ലാ​മ​ത് ജി-20 ​ബ​ഹി​രാ​കാ​ശ സാ​മ്പ​ത്തി​ക നേ​തൃ​യോ​ഗംജി-20 ​അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സം​യോ​ജി​ത സ​മീ​പ​ന​ത്തി​​ന്റെ ഗു​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മൂ​ല്യ​മാ​ക്കി പ​ങ്കാ​ളി​ത്ത​ത്തി​​ന്റെ പു​തി​യ ഒ​രു യു​ഗം പി​റ​ക്കു​ക​യാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ന്ദ്ര ശാ​സ്ത്ര സ​ങ്കേ​തി​ക വ​കു​പ്പ് മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സി​ങ് പ​റ​ഞ്ഞു.

ഈ ​സ​ഹ​ക​ര​ണം വ​രും​കാ​ല​ത്ത് വി​ശാ​ല​മാ​യ ച​ക്ര​വാ​ള​ങ്ങ​ൾ ക​ണ്ടെ​ത്തു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ബ​ഹി​രാ​കാ​ശ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ജി-20 ​രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യി ന​ട​ന്നു​വ​രു​ന്ന ശ്ര​മ​ങ്ങ​ൾ, യു.​എ​ന്നി​ന്റെ ബ​ഹി​രാ​കാ​ശ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ എ​ന്നി​വ യോ​ഗം ച​ർ​ച്ച ചെ​യ്തു.

ജി-20 ​അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ളു​ടെ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ, ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ, അ​ന്താ​രാ​ഷ്ട്ര, പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ ത​ല​വ​ൻ​മാ​ർ എ​ന്നി​വ​ർ ബ​ഹി​രാ​കാ​ശ സാ​മ്പ​ത്തി​ക നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128785/g-20spaceeconomicforum-in-partnership-with-the-saudispaceagency)