---
title: "#qater |അറബ് ഗെയിംസ്: ഖ​ത്ത​റി​ന്റെ സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ടം നാ​ലാ​യി "
english_title: "#ArabGames: #Qatar wins four #goldmedals"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128800/arabgames-qatar-wins-four-goldmedals"
published_at: "2023-07-09T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa57c011091_arabgamesqater.jpg"
keywords: []
---

# #qater |അറബ് ഗെയിംസ്: ഖ​ത്ത​റി​ന്റെ സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ടം നാ​ലാ​യി 

> **Lead Summary:** **ദോ​ഹ:**** **അ​ൽ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ഗെ​യിം​സി​ൽ ഖ​ത്ത​റി​ന്റെ സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ടം നാ​ലാ​യി. അ​ത്‍ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യ​പ്പോ​ൾ ഖ​ത്ത​റി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു സ്വ​ർ​ണം കൂ​ടി​യെ​ത്തി. ഇ​തോ​ടെ, നാ​ല് സ്വ​ർ​ണം, ര​ണ്ട് വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ എ​ട്ടു മെ​ഡ​ലു​ക​ളാ​ണ് ഖ​ത്ത​റി​നു​ള്ള​ത്.

## Article Content

**ദോ​ഹ:**** **അ​ൽ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ഗെ​യിം​സി​ൽ ഖ​ത്ത​റി​ന്റെ സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ടം നാ​ലാ​യി. അ​ത്‍ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യ​പ്പോ​ൾ ഖ​ത്ത​റി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു സ്വ​ർ​ണം കൂ​ടി​യെ​ത്തി. ഇ​തോ​ടെ, നാ​ല് സ്വ​ർ​ണം, ര​ണ്ട് വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ എ​ട്ടു മെ​ഡ​ലു​ക​ളാ​ണ് ഖ​ത്ത​റി​നു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം 400മീ. ​ഹ​ർ​ഡ്ൽ​സി​ൽ 49.14 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് ഖ​ത്ത​റി​ന്റെ ബ​സം ഹ​മ​ദി സ്വ​ർ​ണം നേ​ടി. ഹാ​മ​ർ ത്രോ​യി​ൽ അ​ഹ​മ്മ​ദ് അ​ൽ സൈ​ഫി 69.61 മീ​റ്റ​ർ എ​റി​ഞ്ഞ് വെ​ള്ളി​യും നേ​ടി​യി​രു​ന്നു. നേ​ര​ത്തെ പോ​ൾ​വാ​ൾ​ട്ടി​ൽ സൈ​ഫ് മു​ഹ​മ്മ​ദ്, 400 മീ​റ്റ​റി​ൽ അ​ഷ്റ​ഫ് ഹു​സൈ​ൻ, ഡി​സ്ക​സ് ത്രോ​യി​ൽ മു​ആ​സ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മാ​യി അ​ത്‍ല​റ്റി​ക്സി​ൽ ഖ​ത്ത​റി​നു വേ​ണ്ടി സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

പു​തു​മു​ഖ​ക്കാ​രും യു​വ​നി​ര​യു​മാ​യാ​ണ് അ​റ​ബ് ഗെ​യിം​സി​ൽ ഖ​ത്ത​ർ പ​​ങ്കെ​ടു​ക്കു​ന്ന​ത്. 20 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 22 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 3500ഓ​ളം അ​ത്‍ല​റ്റു​ക​ളാ​ണ് ജൂ​ലൈ 15 വ​രെ ന​ട​ക്കു​ന്ന അ​റ​ബ് ഗെ​യിം​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ ആ​തി​ഥേ​യ​രാ​യ അ​ൽ​ജീ​രി​യ വെ​ല്ലു​വി​ളി​ക​ളി​ല്ലാ​തെ ​ത​ന്നെ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ കു​തി​ച്ചു മു​ന്നേ​റു​ക​യാ​ണ്. 34 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 78 മെ​ഡ​ലു​ക​ളാ​ണ് അ​വ​ർ​ക്കു​ള്ള​ത്. ബ​ഹ്റൈ​ൻ (14 സ്വ​ർ​ണം, 28 മെ​ഡ​ൽ), മൊ​റോ​ക്കോ (7-38) എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128800/arabgames-qatar-wins-four-goldmedals)