---
title: "ഡ്രൈവിങ്​ ലൈസൻസ്​ നഷ്​ടമായാൽ ഇനി ഓൺലൈനായി ഗതാഗത വകുപ്പിനെ അറിയിക്കാം"
english_title: "If you lose your driving license, you can now notify the Department of Transportation online"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12882/if-you-lose-your-driving-license-you-can-now-notify-the-department-of-transportation-online"
published_at: "2021-11-26T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0772bef218_.jpg"
keywords: []
---

# ഡ്രൈവിങ്​ ലൈസൻസ്​ നഷ്​ടമായാൽ ഇനി ഓൺലൈനായി ഗതാഗത വകുപ്പിനെ അറിയിക്കാം

> **Lead Summary:** **കുവൈത്ത്​ ​സിറ്റി: **ഡ്രൈവിങ്​ ലൈസൻസ്​ നഷ്​ടമായാൽ ഇനി ഓൺലൈനായി ഗതാഗത വകുപ്പിനെ അറിയിക്കാം. സർക്കാറി​ന്റെ sahel ആപ്ലിക്കേഷൻ വഴിയാണ്​ അറിയിക്കേണ്ടത്​. സ്വദേശികൾക്കും വിദേശികൾക്കും ഇത്​ ബാധകമാണെന്ന്​ ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം അറിയിച്ചു.

## Article Content

**കുവൈത്ത്​ ​സിറ്റി: **ഡ്രൈവിങ്​ ലൈസൻസ്​ നഷ്​ടമായാൽ ഇനി ഓൺലൈനായി ഗതാഗത വകുപ്പിനെ അറിയിക്കാം. സർക്കാറി​ന്റെ sahel ആപ്ലിക്കേഷൻ വഴിയാണ്​ അറിയിക്കേണ്ടത്​. സ്വദേശികൾക്കും വിദേശികൾക്കും ഇത്​ ബാധകമാണെന്ന്​ ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം അറിയിച്ചു.

ആളുകൾക്ക്​ സമയ ലാഭവും സൗകര്യവും ആകുമെന്നതിന്​ പുറമെ ഒാഫിസിലെ തിരക്ക്​ കുറക്കാനും പുതിയ സ​മ്പ്രദായം സഹായിക്കും. നടപടിക്രമങ്ങൾക്കായി ഏരിയ പൊലീസ്​ സ്​റ്റേഷനിൽ പോകേണ്ടതില്ലെങ്കിലും സാഹിൽ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്​താൽ മതിയെന്നും അധികൃതർ വ്യക്​തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12882/if-you-lose-your-driving-license-you-can-now-notify-the-department-of-transportation-online)