---
title: "#bahrain | സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു "
english_title: "#bahrain #manama #patient #being #treated #Salmaniya #Hospital #death "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128835/bahrain-manama-patient-being-treated-salmaniya-hospital-death"
published_at: "2023-07-09T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa786186888_deadbody.jpg"
keywords: []
---

# #bahrain | സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു 

> **Lead Summary:** മ​നാ​മ: സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ അ​റി​യി​ച്ചു. ​

## Article Content

മ​നാ​മ: സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ അ​റി​യി​ച്ചു. ​

ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ച​തി​നെ കു​റി​ച്ച്​ സം​ശ​യ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. രോ​ഗി​യു​ടെ വി​വ​ര​ങ്ങ​ൾ, ചി​കി​ത്സ പു​രോ​ഗ​തി തു​ട​ങ്ങി​യ സാ​​ങ്കേ​തി​ക രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പ​രേ​ത​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തെ​ അ​തോ​റി​റ്റി അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128835/bahrain-manama-patient-being-treated-salmaniya-hospital-death)