53 രാ​ജ്യ​ക്കാ​ർ​ക്ക്​ കു​വൈ​ത്ത്​ ഓൺ​ലൈ​നാ​യി​ സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കും

53 രാ​ജ്യ​ക്കാ​ർ​ക്ക്​ കു​വൈ​ത്ത്​ ഓൺ​ലൈ​നാ​യി​ സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കും
Nov 26, 2021 11:39 AM | By Kavya N

കു​വൈ​ത്ത്​ സി​റ്റി: 53 രാ​ജ്യ​ക്കാ​ർ​ക്ക്​ കു​വൈ​ത്ത്​ ഓൺ​ലൈ​നാ​യി​ സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കും. ഇ-​വി​സ സം​വി​ധാ​ന​ത്തി​ലൂ​ടെ ഓൺ​ലൈ​നാ​യി വി​സ അ​നു​വ​ദി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ഏ​തെ​ങ്കി​ലും ജി.​സി.​സി രാ​ജ്യ​ത്ത്​ ആ​റു​മാ​സ​ത്തി​ലേ​റെ താ​മ​സാ​നു​മ​തി​യു​ള്ള വി​ദേ​ശി​ക​ളി​ൽ ചി​ല തി​ര​ഞ്ഞെ​ടു​ത്ത ത​സ്​​തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്​ അ​വ​സ​ര​മു​ണ്ടാ​കും.

ക​ൺ​സ​ൽ​ട്ട​ൻ​റ്, ഡോ​ക്​​ട​ർ​മാ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, ന്യാ​യാ​ധി​പ​ർ, പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അം​ഗ​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, പൈ​ല​റ്റ്, സി​സ്​​റ്റം അ​ന​ലി​സ്​​റ്റ്, ക​മ്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ, മാ​നേ​ജ​ർ​മാ​ർ, ബി​സി​ന​സു​കാ​ർ, ഡി​പ്ലോ​മാ​റ്റി​ക്​ കോ​ർ​പ്​​സ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ തി​ര​ഞ്ഞെ​ടു​ത്ത ത​സ്​​തി​ക​ക​ൾ.

മൂ​ന്ന്​ ദീ​നാ​ർ മാ​ത്ര​മാ​ണ്​ വി​സ ഫീ​സ്. അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത്​ പാ​സ്​​പോ​ർ​ട്ട്​ കാ​ലാ​വ​ധി ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ണ്ടാ​ക​ണം. ടൂ​റി​സ്​​റ്റ്​ വി​സ അ​നു​വ​ദി​ച്ച്​ ഒ​രു മാ​സ​ത്തി​ന​കം കു​വൈ​ത്തി​ൽ എ​ത്തി​യി​രി​ക്ക​ണം. ഒ​റ്റ​ത്ത​വ​ണ പ്ര​വേ​ശ​ന​ത്തി​ന്​ മാ​ത്ര​മാ​ണ്​ അ​നു​മ​തി. ടൂ​റി​സ്​​റ്റ്​ വി​സ​യി​ൽ എ​ത്തി​യാ​ൽ മൂ​ന്ന്​ മാ​സ​ത്തി​ന​കം തി​രി​ച്ചു​പോ​ക​ണം.

അ​ധി​ക ദി​വ​സം കു​വൈ​ത്തി​ൽ നി​ന്നാ​ൽ പി​ഴ​യും നി​യ​മ​ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി വ​രും എ​ന്ന​തി​ന്​ പു​റ​മെ ഭാ​വി​യി​ൽ വി​സ ല​ഭി​ക്കാ​നും പ്ര​യാ​സം നേ​രി​ടും. ഏ​ത്​ സ​മ​യ​ത്തും അ​പേ​ക്ഷി​ക്കാ​മെ​ങ്കി​ലും പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ പ​രി​ഗ​ണി​ക്കു​ക. ടൂ​റി​സ്​​റ്റ്​ ഇ-​വി​സ അ​നു​വ​ദി​ച്ചോ നി​ര​സി​ച്ചോ എ​ന്ന്​ ഇ-​മെ​യി​ൽ വ​ഴി അ​റി​യി​ക്കും.

അ​ൻ​ഡോ​റ, ആ​സ്​​ട്രേ​ലി​യ, ബെ​ൽ​ജി​യം, ഭൂ​ട്ടാ​ൻ, ബ്രൂ​ണെ, ബ​ൾ​ഗേ​റി​യ, കം​ബോ​ഡി​യ, കാ​ന​ഡ, സൈ​പ്ര​സ്, ക്രൊ​യേ​ഷ്യ, ചെ​ക്​ റി​പ്പ​ബ്ലി​ക്, ഡെ​ന്മാ​ർ​ക്ക്, എ​സ്​​തോ​ണി​യ, ഫി​ൻ​ല​ൻ​ഡ്, ഫ്രാ​ൻ​സ്, ജോ​ർ​ജി​യ, ജ​ർ​മ​നി, ഗ്രീ​സ്, ഹം​ഗ​റി, ​െഎ​സ്​​ല​ൻ​ഡ്, അ​യ​ർ​ല​ൻ​ഡ്, ഇ​റ്റ​ലി, ജ​പ്പാ​ൻ, ലാ​വോ​സ്, ലാ​ത്​​വി​യ, ലി​ച്ചെ​ൻ​സ്​​റ്റൈ​ൻ, ല​ക്​​സം​ബ​ർ​ഗ്, മ​ലേ​ഷ്യ, മൊ​​ണാ​ക്കോ, നെ​ത​ർ​ലാ​ൻ​ഡ്, ന്യൂ​സി​ലാ​ൻ​ഡ്, നോ​ർ​വേ, പോ​ള​ണ്ട്, പോ​ർ​ച്ചു​ഗ​ൽ, റു​മേ​നി​യ, സാ​ൻ മ​റി​നോ, സെ​ർ​ബി​യ, സിം​ഗ​പ്പൂ​ർ, ​സ്​​ലോ​​വാ​ക്യ, സ്​​ലൊ​വീ​നി​യ, ദ​ക്ഷി​ണ കൊ​റി​യ, സ്​​പെ​യി​ൻ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്, ചൈ​ന, ഹോ​േ​ങ്കാ​ങ്, തു​ർ​ക്കി, യു​ക്രൈ​ൻ, ബ്രി​ട്ട​ൻ, അ​മേ​രി​ക്ക, വ​ത്തി​ക്കാ​ൻ എ​ന്നി​വ​യാ​ണ്​ 53 രാ​ജ്യ​ങ്ങ​ൾ.

Visitors' visas will be issued online to 53 nationalities

Next TV

Related Stories
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
#Airfare | ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​നവ്; സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

Oct 31, 2023 07:06 PM

#Airfare | ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​നവ്; സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ ഉ​ന്ന​യി​ക്കാ​ത്ത​ത്​ പ​രാ​മ​ർ​ശി​ച്ചാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​​ന്ദ്ര​ന്‍റെ...

Read More >>
Top Stories