---
title: "#kuwait | വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്; ടി​ക്ക​റ്റ് നി​ര​ക്കി​ലെ നി​യ​ന്ത്ര​ണം ഇ​നി​യും എ​ത്ര നാ​ൾ സ​ഹി​ക്ക​ണം"
english_title: "#Air ticket price #howlong #"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128877/air-ticket-price-howlong"
published_at: "2023-07-09T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaa4c81bb23_kuwait.jpg"
keywords: []
---

# #kuwait | വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്; ടി​ക്ക​റ്റ് നി​ര​ക്കി​ലെ നി​യ​ന്ത്ര​ണം ഇ​നി​യും എ​ത്ര നാ​ൾ സ​ഹി​ക്ക​ണം

> **Lead Summary:** ** കു​വൈ​ത്ത് സി​റ്റി:[ ** പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലെ നി​യ​ന്ത്ര​ണം ഉ​ട​നെ​യൊ​ന്നും ന​ട​പ്പി​ലാ​കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ത​ള്ളി. വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും വ്യോ​മ​യാ​ന​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​തു സം​ബ​ന്ധി​ച്ച പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച നി​രാ​ശ​യി​ലാ​ണ് പ്ര​വാ​സി​ക​ൾ.

## Article Content

** കു​വൈ​ത്ത് സി​റ്റി:[ ** പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലെ നി​യ​ന്ത്ര​ണം ഉ​ട​നെ​യൊ​ന്നും ന​ട​പ്പി​ലാ​കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി ത​ള്ളി. വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും വ്യോ​മ​യാ​ന​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​തു സം​ബ​ന്ധി​ച്ച പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച നി​രാ​ശ​യി​ലാ​ണ് പ്ര​വാ​സി​ക​ൾ.

അ​വ​ധി​ക്കാ​ല​ത്തും ആ​ഘോ​ഷ​കാ​ല​ങ്ങ​ളി​ലും വി​മാ​ന ക​മ്പ​നി​ക​ൾ അ​മി​ത​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് ഏ​റെ​ക്കാ​ല​മാ​യി പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​മാ​ണ്. ഇ​തി​നെ​തി​രെ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളു​മാ​യി നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഹാ​രം ആ​യി​ല്ല. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വി​മാ​ന​ക്ക​മ്പ​നി​ക​ൾ നീ​തീ​ക​ര​ണ​മി​ല്ലാ​ത്ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ടൂ​ർ പ്ര​കാ​ശ് എം.​പി വ്യോ​മ​യാ​ന​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര​ത്തി​ന് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന​റി​യി​ച്ച​ത്. അ​വ​ധി​ക്കാ​ല​ത്തെ യാ​ത്രാ​തി​ര​ക്കും വി​മാ​ന ഇ​ന്ധ​ന വി​ല​യി​ലെ വ​ർ​ധ​ന​യു​മാ​ണ് ഉ​യ​ർ​ന്ന നി​ര​ക്കി​ന് കാ​ര​ണ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്കു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ചെ​ല​വ് വ​രു​ത്തു​ന്ന​തും, ഉ​യ​ർ​ന്ന നി​ര​ക്ക് കാ​ര​ണം നി​ര​വ​ധി പേ​ര്‍ക്ക് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര മാ​റ്റു​വെ​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തി​ലും അ​നു​കൂ​ല​മാ​യ നി​ല​പാ​ട് വ്യോ​മ​യാ​ന​മ​ന്ത്രി​യി​ൽ നി​ന്നു​ണ്ടാ​യി​ല്ല. പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലും വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128877/air-ticket-price-howlong)