---
title: "#Saudi | സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ്  കേന്ദ്രം കോഴിക്കോട് പ്രവർത്തനം  ആരംഭിച്ചു "
english_title: "#Saudi #VFSVisa #Stamping #Center #SaudiArabia #started #operations #Kozhikode"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128878/saudi-vfsvisa-stamping-center-saudiarabia-started-operations-kozhikode"
published_at: "2023-07-09T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaa6256fd64_PASSPORT.jpg"
keywords: []
---

# #Saudi | സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ്  കേന്ദ്രം കോഴിക്കോട് പ്രവർത്തനം  ആരംഭിച്ചു 

> **Lead Summary:** **റിയാദ് : **സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി.

## Article Content

**റിയാദ് : **സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി.

കോഴിക്കോട് പുതിയറയിൽ മിനിബൈപ്പാസ് റോഡിലുള്ള സെൻട്രൽ ആർകേഡിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകർക്ക് കോഴിക്കോട് കേന്ദ്രത്തിലേയ്ക്ക് നാളെ മുതലുള്ള അപ്പോയ്മെന്റുകൾ https://vc.tasheer.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകും.

കേരളത്തിൽ കൊച്ചിയിൽ മാത്രമായിരുന്നു ഏക വിഎഫ്എസ് കേന്ദ്രമുണ്ടായിരുന്നത്. സൗദിയിലെ പുതിയ വീസ നിയമങ്ങളനുസരിച്ച് സന്ദർശക, ഫാമിലി തൊഴിൽ അടക്കമുള്ള വീസകൾക്കായി അപേക്ഷിക്കുന്നവർ വിഎഫ്എസ് കേന്ദ്രത്തിൽ നേരിട്ടെത്തി അദ്യഘട്ടത്തിൽ തന്നെ വിരലടയാളമടക്കമുള്ള രേഖകൾ നൽകണമെന്നുമുണ്ടായിരുന്നു.

ഏക കേന്ദ്രമായ കൊച്ചിയിൽ ഇത് കൂടുതൽ തിരക്കുണ്ടാക്കുന്നതു മൂലം അപ്പോയ്മെന്റ് കിട്ടുന്നത് അടക്കം കാലതാമസം നേരിടുന്നതായി പരക്കെ പരാതിയുയർന്നിട്ടുമുണ്ട്.

മലബാർ മേഖലയിലുള്ള പല പ്രവാസി സംഘടനകളും വിവിധ രാഷ്ട്രീയ സംഘടനകളും ഇത് മുൻനിർത്തി ആവശ്യമുന്നയിച്ചിരുന്നു. ഏറ്റവും കൂടുതൽ സൌദി പ്രവാസികളുള്ള മലബാർ മേഖലയിലുള്ളവർക്ക് കൊച്ചിയിലേക്കുള്ള ദീർഘദൂര യാത്രാദുരിതത്തിനാണ് ഇതൊടെ അറുതി വന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128878/saudi-vfsvisa-stamping-center-saudiarabia-started-operations-kozhikode)