---
title: "#Qatar | ചില തരം ബിസ്‌കറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ്; പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം"
english_title: "#Warning #against #certain #types  #biscuits #Qatar #MinistryofHealth #suggested  #withdraw"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128915/warning-against-certain-types-biscuits-qatar-ministryofhealth-suggested-withdraw"
published_at: "2023-07-09T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aacec23a68f_biscut.jpg"
keywords: []
---

# #Qatar | ചില തരം ബിസ്‌കറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ്; പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

> **Lead Summary:** **ദോഹ:** സ്‌പെയിനില്‍ നിര്‍മ്മിക്കുന്ന ടെഫ് ഫ്‌ലോര്‍ ക്രാക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഖത്തര്‍ പൊതുജാനരോഗ്യ മന്ത്രാലയം.

## Article Content

**ദോഹ:** സ്‌പെയിനില്‍ നിര്‍മ്മിക്കുന്ന ടെഫ് ഫ്‌ലോര്‍ ക്രാക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഖത്തര്‍ പൊതുജാനരോഗ്യ മന്ത്രാലയം.

2023 ജൂലൈ 30, ഒക്ടോബര്‍ 17, ഒക്ടോബര്‍ 27 എന്നീ തീയതികളില്‍ എക്‌സ്പയറി ഡേറ്റുള്ള സ്പാനിഷ് നിര്‍മ്മിത ടെഫ് ഫ്‌ലോര്‍ ക്രാക്കര്‍ ബിസ്‌കറ്റുകള്‍ വാങ്ങുന്നതിനെതിരെയാണ് മന്ത്രാലയം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

2024 മാര്‍ച്ച് 2, 3, 4, 6 ഏപ്രില്‍ 4 തീയതികളില്‍ എക്‌സ്പയറി ഡേറ്റുള്ള സ്‌പെയിനില്‍ തന്നെ നിര്‍മ്മിക്കുന്ന Schalr Knusperprot Dunkel ക്രാക്കറുകള്‍ക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അനുവദനീയമായ അളവിലും കൂടുതല്‍ അട്രോപിന്‍, സ്‌കോപോലമൈന്‍ സാധ്യത സംശയിക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യൂറോപ്യന്‍ റാപ്പിഡ് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡില്‍ (ആര്‍ എ എസ് എഫ് എഫ്) നിന്ന് ഈ ഉല്‍പ്പന്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ വിതരണക്കാരോട് ഈ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ കൈവശം സൂക്ഷിച്ചിട്ടുള്ള ഉപഭോക്താക്കള്‍ അവ ഉപേക്ഷിക്കാനോ അല്ലെങ്കില്‍ വാങ്ങിയ ഔട്ട്‌ലറ്റിലേക്ക് തിരികെ നല്‍കാനോ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.l

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128915/warning-against-certain-types-biscuits-qatar-ministryofhealth-suggested-withdraw)