---
title: "#death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി "
english_title: "#death #Expatriate #Malayali #passedaway #Saudi #due #heart #attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128922/death-expatriate-malayali-passedaway-saudi-due-heart-attack"
published_at: "2023-07-09T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aad410758d9_death.jpg"
keywords: []
---

# #death | ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി 

> **Lead Summary:** **ത്വാഇഫ് : ** നെഞ്ചുവേദനയെ തുടർന്ന് ത്വാഇഫ് കിങ്​ ഫൈസൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം പോരൂർ പൂതറക്കോവ് കൊട്ടാടൻ വീട്ടിൽ പ്രതീഷ് മരിച്ചു.

## Article Content

**ത്വാഇഫ് : ** നെഞ്ചുവേദനയെ തുടർന്ന് ത്വാഇഫ് കിങ്​ ഫൈസൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം പോരൂർ പൂതറക്കോവ് കൊട്ടാടൻ വീട്ടിൽ പ്രതീഷ് മരിച്ചു.

അൽ മജാൽ മാൻപവർ കോൺട്രാക്​റ്റ്​ കമ്പനിയിൽ ആറ്​ വർഷമായി ഇലക്ട്രീഷ്യനായിരുന്നു. ഒരുവർഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്നും തിരിച്ചെത്തിയത്. പിതാവും മാതാവും ഭാര്യയും 19 വയസായ മകനും 10 വയസ്സായ മകളുമടങ്ങുന്നതാണ്​ കുടുംബം.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് തമിഴ്നാട്ടുകാരനായ സയ്യിദ് സുലൈമാനെ കുടുംബം ചുമതലപ്പെടുത്തി.

ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ജിദ്ദ ഇന്ത്യന്‍ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സാലിഹ് നടപടികള്‍ പൂര്‍ത്തിയാക്കാൻ രംഗത്തുണ്ട്​. മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128922/death-expatriate-malayali-passedaway-saudi-due-heart-attack)