---
title: "#oman |മസ്കത്ത്​-ഡൽഹി-മസ്കത്ത്​ എയർ ഇന്ത്യ സർവിസ്​ ഭാഗികമായി റദ്ദാക്കി "
english_title: "#Muscat-Delhi-Muscat #AirIndiaservice has been #partially #cancelled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128976/muscat-delhi-muscat-airindiaservice-has-been-partially-cancelled"
published_at: "2023-07-10T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab612e234a9_airindia.jpg"
keywords: []
---

# #oman |മസ്കത്ത്​-ഡൽഹി-മസ്കത്ത്​ എയർ ഇന്ത്യ സർവിസ്​ ഭാഗികമായി റദ്ദാക്കി 

> **Lead Summary:** **മസ്കത്ത്​: **മസ്കത്തിൽനിന്ന്​ ഡൽഹിയിലേക്കും അവിടെനിന്ന്​ തിരിച്ചുമുള്ള ചൊവ്വ, ഞായർ ദിവസങ്ങളിലെ വിമാനങ്ങൾ ജൂലൈ 18 മുതൽ ഒക്ടോബർ 23 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക്​ ടിക്കറ്റ്​ തുക തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ മറ്റു തീയതികളിലേക്ക്​ മാറ്റി ബുക്ക്​ ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.​

## Article Content

**മസ്കത്ത്​: **മസ്കത്തിൽനിന്ന്​ ഡൽഹിയിലേക്കും അവിടെനിന്ന്​ തിരിച്ചുമുള്ള ചൊവ്വ, ഞായർ ദിവസങ്ങളിലെ വിമാനങ്ങൾ ജൂലൈ 18 മുതൽ ഒക്ടോബർ 23 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക്​ ടിക്കറ്റ്​ തുക തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ മറ്റു തീയതികളിലേക്ക്​ മാറ്റി ബുക്ക്​ ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.​

ഇതുസംബന്ധിച്ച്​ കഴിഞ്ഞ ദിവസം ട്രാവൽ ഏജന്‍റുമാർക്ക്​ നൽകിയ സർക്കുലറിലാണ്​ ഇക്കാര്യം പറഞ്ഞിരിക്കുന്നത്​. അതേസമയം, ഈ സെക്​ടറിലേക്ക്​ സേവനം നിർത്തുന്നതിന്‍റെ ഭാഗമായാണ്​ സർവിസുകൾ റദ്ദാക്കുന്നതെന്നാണ്​ കരുതുന്നതെന്ന്​ ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128976/muscat-delhi-muscat-airindiaservice-has-been-partially-cancelled)