---
title: "#uae |സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ യു.​എ.​ഇ "
english_title: "Aid to #refugees from the #civilconflictinSudan Can #U.A.E"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129055/aid-to-refugees-from-the-civilconflictinsudan-can-uae"
published_at: "2023-07-10T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aba887e3200_uaehelpsudan.jpg"
keywords: []
---

# #uae |സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ യു.​എ.​ഇ 

> **Lead Summary:** **ദു​ബൈ: **സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ അ​യ​ൽ​രാ​ജ്യ​മാ​യ ഛാദി​ൽ യു.​എ.​ഇ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി തു​റ​ന്നു. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ ന​ട​പ​ടി.

## Article Content

**ദു​ബൈ: **സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ അ​യ​ൽ​രാ​ജ്യ​മാ​യ ഛാദി​ൽ യു.​എ.​ഇ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി തു​റ​ന്നു. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ ന​ട​പ​ടി.

ഛാദി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ റാ​ശി​ദ്​ സ​ഈ​ദ്​ അ​ൽ ശം​സി​യാ​ണ്​ ആ​ശു​പ​ത്രി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സു​ഡാ​നി ജ​ന​ത​ക്ക്​ ഇ​മാ​റാ​ത്ത്​ ന​ൽ​കി​വ​രു​ന്ന മാ​നു​ഷി​ക സം​രം​ഭ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ-​മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.കു​ട്ടി​ക​ൾ, വ​യോ​ധി​ക​ർ, രോ​ഗി​ക​ൾ, സ്ത്രീ​ക​ൾ തു​ട​ങ്ങി​യ ഏ​റ്റ​വും പ്ര​യാ​സ​പ്പെ​ടു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​ണ്​ ആ​ശു​​പ​ത്രി മു​ൻ​ഗ​ണ​ന ന​ൽ​കു​ക.

സു​ഡാ​നി​ലെ ജീ​വി​ത​പ്ര​തി​സ​ന്ധി നി​രീ​ക്ഷി​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്​ തു​ട​രു​ക​യും ചെ​യ്യു​മെ​ന്നും അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഫൗ​ണ്ടേ​ഷ​ൻ, സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ, എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്​ വ​കു​പ്പ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്​​ത സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ ആ​ശു​പ​​ത്രി നി​ർ​മി​ച്ച​ത്. ഇ​തി​ന​കം 2000 ട​ൺ ഭ​ക്ഷ്യ, മെ​ഡി​ക്ക​ൽ, അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഇ​തി​ന​കം യു.​എ.​ഇ സു​ഡാ​നി​ൽ എ​ത്തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129055/aid-to-refugees-from-the-civilconflictinsudan-can-uae)