---
title: "#UAE | യു.എ.ഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക്"
english_title: "#UAE #UAE #privatesector #indigenization #projects #huge #success"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129068/uae-uae-privatesector-indigenization-projects-huge-success"
published_at: "2023-07-10T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abb0f42e7b1_UAE.jpg"
keywords: []
---

# #UAE | യു.എ.ഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക്

> **Lead Summary:** **യു.എ.ഇ : **യു.എ.ഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക്​. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്കാണ്​ ഇതുവര നിയമനം ലഭിച്ചത്​.

## Article Content

**യു.എ.ഇ : **യു.എ.ഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക്​. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്കാണ്​ ഇതുവര നിയമനം ലഭിച്ചത്​.

ഇതിൽ മുപ്പതിനായിരവും പിന്നിട്ട ആറു മാസത്തിനുള്ളിലാണെന്ന പ്രത്യേകത കൂടിയുണ്ട്​. അമ്പതിലേ​റെ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്​ഥാപനങ്ങളും പ്രതിവർഷം നിശ്​ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കർശന വ്യവസ്​ഥയാണ്​ യു.എ.ഇയിലുള്ളത്​.

നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ച സാഹചര്യത്തിലാണ്​ രാജ്യത്തെ സ്വദേശിവത്​കരണ പദ്ധതി നിർണായക വിജയം കൈവരിച്ചതായി അധികൃതർ വെളിപ്പെടുത്തിയത്. വിവിധ സ്വകാര്യ സ്​ഥാപനങ്ങളിൽ 79,000 സ്വദേശികളാണ്​ ജോലി ചെയ്യുന്നത്​.

പിന്നിട്ട ഒരു വർഷത്തിനകം സ്വദേശിവത്​കരണ തോതിൽ 57 ശതമാനം വർധനയുണ്ട്​. ഈ കാലയളവിൽ അര ലക്ഷത്തിലേറെ സ്വദേശികൾക്കാണ്​ പുതുതായി തൊഴിൽ ലഭിച്ചത്​.

സ്വകാര്യസ്​ഥാപനങ്ങളിലെ സ്വദേശി അനുപാതം ഉയരുന്നത്​ സർക്കാർ പദ്ധതിയുടെ ശരിയായ പ്രയോഗവത്​കരണത്തിന്റെ തെളിവാണെന്ന്​ മാനവ വിഭവ സ്വദേശിവത്​കരണവകുപ്പ്​ മന്ത്രി ഡോ. അബ്​ദുർറഹ്​മാൻ അൽ അവാർ അറിയിച്ചു.

സ്വകാര്യമേഖലയിൽ സ്വദേശിവത്​കരണം നടപ്പാക്കേണ്ട അന്തിമ തീയതി കഴിഞ്ഞ വെള്ളിയാഴ്​ച ആയിരുന്നു. 2026 ഓടെ സ്വദേശിവത്​കരണ തോത്​ 10 ശതമാനമായി ഉയർത്തണമെന്നും അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്​ഥാപനങ്ങളോട്​ സർക്കാർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129068/uae-uae-privatesector-indigenization-projects-huge-success)