---
title: "#uae |യു.എ.ഇയിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന്​ സാധ്യത "
english_title: "Chance of #dust storm in #UAE in #comingdays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129071/chance-of-dust-storm-in-uae-in-comingdays"
published_at: "2023-07-10T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abb20368af6_uaedust.jpg"
keywords: []
---

# #uae |യു.എ.ഇയിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന്​ സാധ്യത 

> **Lead Summary:** **ദുബൈ: **യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന്​ സാധ്യതയുള്ളതിനാൽ വായു ഗുണനിലവാരം അപകടകരമായ നിലയിലെത്തുമെന്നും മുന്നറിയിപ്പ്​. തിങ്കളാഴ്ച മുതൽ രൂപപ്പെടുന്ന പ്രതികൂല കാലാവസ്ഥയിൽ ചൂട്​ കൂടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ദുബൈയിലും അബൂദബിയിലും പൊടിക്കാറ്റ്​ ശക്​തമായിരിക്കും.

## Article Content

**ദുബൈ: **യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന്​ സാധ്യതയുള്ളതിനാൽ വായു ഗുണനിലവാരം അപകടകരമായ നിലയിലെത്തുമെന്നും മുന്നറിയിപ്പ്​. തിങ്കളാഴ്ച മുതൽ രൂപപ്പെടുന്ന പ്രതികൂല കാലാവസ്ഥയിൽ ചൂട്​ കൂടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ദുബൈയിലും അബൂദബിയിലും പൊടിക്കാറ്റ്​ ശക്​തമായിരിക്കും.

വ്യാഴാഴ്ച അബൂദബിയിൽ 48ഡിഗ്രി വരെ ചൂട്​ അനുഭവപ്പെടും. വടക്കു കിഴക്കൻ എമിറേറ്റുകളിൽ മണിക്കൂറിൽ 40കി. മീറ്റർ വേഗതയിൽ വരെ കാറ്റിനും സാധ്യതയുണ്ട്​. വായു ഗുണനിലവാരം സംബന്ധിച്ച ആഗോള സൂചികയായ ഐ.ക്യൂ എയർ ഇൻഡക്സ്​ പ്രകാരമാണ്​ അപകടകരമായ നിലയിൽ അന്തീക്ഷ വായു മാറുമെന്ന്​ പറയുന്നത്​.

എന്നാൽ പൊടിക്കാറ്റ്​ കുറയുന്നതോടെ ഇത്​ മെച്ചപ്പെടുകയും ചെയ്യും. ചൂടും പൊടിക്കാറ്റും ശക്​തമായതോടെ ഹുമിഡിറ്റിയും കൂടിയിട്ടുണ്ട്​. കഴിഞ്ഞ ആഴ്ചയിൽ ചില സ്ഥലങ്ങളിൽ ഹുമിഡിറ്റി 100ശതമാനം വരെ എത്തുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. അതേസമയം, വരും ദിവസങ്ങളിൽ ചില എമിറേറ്റുകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129071/chance-of-dust-storm-in-uae-in-comingdays)