---
title: "#oman | തെരുവിൽ വഴക്കും അടിപിടിയും; ഒമാനിൽ 13 പ്രവാസികൾ പിടിയിൽ "
english_title: "#oman #fighting #beatings #street #expatriates #arrested "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129159/oman-fighting-beatings-street-expatriates-arrested"
published_at: "2023-07-10T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abedf387fde_oman.jpg"
keywords: []
---

# #oman | തെരുവിൽ വഴക്കും അടിപിടിയും; ഒമാനിൽ 13 പ്രവാസികൾ പിടിയിൽ 

> **Lead Summary:** **മസ്കത്ത്​: **തെരുവിൽ വഴക്കും അടിപിടിയും ​ഉണ്ടാക്കുകയും സമാധനാനാന്തരീക്ഷം തകർക്കകയും ​ചെയ്​ത സംഭവത്തിൽ 13 വിദേശികളെ റോയൽ ഒമാൻ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

## Article Content

**മസ്കത്ത്​: **തെരുവിൽ വഴക്കും അടിപിടിയും ​ഉണ്ടാക്കുകയും സമാധനാനാന്തരീക്ഷം തകർക്കകയും ​ചെയ്​ത സംഭവത്തിൽ 13 വിദേശികളെ റോയൽ ഒമാൻ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

ഏഷ്യൻ വംശജരെയാണ്​​ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്​. പൊതുജനങ്ങൾക്ക്​ ശല്യമുണ്ടാക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തികൾ.

അടിപിടിയുടെ ദൃശ്യങ്ങൾ​ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ്​ ​റോയൽ ഒമാൻ പൊലീസ്​ നടപടിയുമായി രംഗത്തെത്തിയത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129159/oman-fighting-beatings-street-expatriates-arrested)