---
title: "#airindia | ദോഹയിൽനിന്ന് കോഴിക്കോ​ട്ടേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിതമായി വൈകുന്നു"
english_title: "#airindia #AirIndia #Express #flight #Doha #Kozhikode #delayed #indefinitely"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129166/airindia-airindia-express-flight-doha-kozhikode-delayed-indefinitely"
published_at: "2023-07-10T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abf526d0da2_airindia.jpg"
keywords: []
---

# #airindia | ദോഹയിൽനിന്ന് കോഴിക്കോ​ട്ടേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിതമായി വൈകുന്നു

> **Lead Summary:** **ദോഹ : **ഞായറാഴ്​ച ഉച്ച 12.30ന്​ ദോഹയിൽനിന്ന് കോഴിക്കോ​ട്ടേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനം അനിശ്ചിതമായി വൈകുന്നു.

## Article Content

**ദോഹ : **ഞായറാഴ്​ച ഉച്ച 12.30ന്​ ദോഹയിൽനിന്ന് കോഴിക്കോ​ട്ടേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനം അനിശ്ചിതമായി വൈകുന്നു.

24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ നിരാശയിൽ കാത്തിരിക്കുന്നത്​​ 150ലേറെ യാത്രക്കാർ. ​ ഞായറാഴ്​ച ഉച്ചക്ക്​ ടേക്ക്​ ഓഫിനായി ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു യാത്ര അടിയന്തിരമായി നിർത്തിവെച്ചത്​.

സാ​ങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റൺവേയിൽ വെച്ചു തന്നെ പരിശോധന നടത്തിയെങ്കിലും പുറപ്പെടാനായില്ല. ​നട്ടുച്ചസമയത്തെ കടുത്ത ചൂടിൽ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ രണ്ടു മണിക്കൂറോളമാണ്​ നിർത്തിയിട്ട വിമാനത്തിൽ തന്നെ കഴിഞ്ഞുകൂടാൻ നിർബന്ധിതരായത്​. ​

വൈകുന്നേരത്തോടെ പുറപ്പെടുമെന്ന്​ വിവരം ലഭിച്ചെങ്കിലും അതും ഉണ്ടായില്ല. തുടർന്ന്​ രാത്രി ഒമ്പത്​ മണിയോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക്​ മാറ്റി. ചിലർ താമസ സ്ഥലങ്ങളിലേക്കും മടങ്ങി.

തിങ്കളാഴ്​ച ഉച്ചക്കുള്ള വിമാനം ​പറന്നുയർന്നിട്ടും, തലേന്ന്​ പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയവർ കാത്തിരിപ്പിൽ തന്നെയാണ്​. അതേസമയം, വൈകിയ വിമാനം വൈകുന്നേരം പുറപ്പെടുമെന്ന്​ അധികൃതർ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129166/airindia-airindia-express-flight-doha-kozhikode-delayed-indefinitely)