---
title: "#saudi | ജ​ന്തു​ശാ​സ്ത്ര​ത്തി​ലെ എല്ലാ ​ ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​വു​മാ​യി ഏ​ഴു ​വയസുകാരൻ റയോൺ"
english_title: "#7 years #old #boy #have #all #the #answers #related #zoology #saudiarabia "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129171/7-years-old-boy-have-all-the-answers-related-zoology-saudiarabia"
published_at: "2023-07-10T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abffb2280d0_rayon.jpg"
keywords: []
---

# #saudi | ജ​ന്തു​ശാ​സ്ത്ര​ത്തി​ലെ എല്ലാ ​ ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​വു​മാ​യി ഏ​ഴു ​വയസുകാരൻ റയോൺ

> **Lead Summary:** **ജു​ബൈ​ൽ: [**[ ] ജ​ന്തു​ശാ​സ്ത്ര​ത്തി​ൽ അ​ഗാ​ധ അ​റി​വു​മാ​യി ഏ​ഴു​വ​യ​സ്സു​കാ​ര​ൻ റ​യോ​ൺ ശ്ര​ദ്ധേ​യ​നാ​വു​ന്നു. ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ബൈ​ജു​വി​ന്റെ​യും റോ​ഷ്‌​ന​യു​ടെ​യും മ​ക​നാ​ണ് റയോൺ . റയോണിന്റെ നാ​വി​ൽ ജ​ന്തു​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എല്ലാ ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​മു​ണ്ട്.

## Article Content

**ജു​ബൈ​ൽ: [**[ ] ജ​ന്തു​ശാ​സ്ത്ര​ത്തി​ൽ അ​ഗാ​ധ അ​റി​വു​മാ​യി ഏ​ഴു​വ​യ​സ്സു​കാ​ര​ൻ റ​യോ​ൺ ശ്ര​ദ്ധേ​യ​നാ​വു​ന്നു. ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി​ക​ളാ​യ ബൈ​ജു​വി​ന്റെ​യും റോ​ഷ്‌​ന​യു​ടെ​യും മ​ക​നാ​ണ് റയോൺ . റയോണിന്റെ നാ​വി​ൽ ജ​ന്തു​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എല്ലാ ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​മു​ണ്ട്.

ജീ​വി​ച്ചി​രി​ക്കു​ന്ന​തും വം​ശ​നാ​ശം സം​ഭ​വി​ച്ച​തു​മാ​യ ജീ​വി​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളെ കു​റി​ച്ചും അ​വ​യു​ടെ വ​ർ​ഗ, ത​രം​തി​രി​വു​ക​ളെ കു​റി​ച്ചെ​ല്ലാ​മു​ള്ള ആ​ഴ​ത്തി​ലു​ള്ള അ​റി​വ് റ​യോ​ണി​നെ മറ്റുള്ളവരിൽ നിന്നും വേ​റി​ട്ട് നി​ർ​ത്തു​ന്നു. മൂ​ന്ന് വ​യ​സ്സു മു​ത​ലാ​ണ് മ​ക​ന്റെ ക​ഴി​വും താ​ൽ​പ​ര്യ​വും മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത്.

സാ​ധാ​ര​ണ കു​ട്ടി​ക​ൾ കാ​ർ​ട്ടൂ​ണു​ക​ൾ കാ​ണാ​ൻ വാ​ശി പി​ടി​ക്കു​മ്പോ​ൾ റ​യോ​ൺ ഇ​ത്ത​ര​ത്തി​ലു​ള്ള വി​ഡി​യോ​ക​ളി​ലും ബു​ക്കു​ക​ളിലു​മാ​ണ് താ​ൽ​പ​ര്യം കാ​ട്ടി​യി​രു​ന്ന​ത്. ഗ​ണി​ത​ശാ​സ്ത്ര​വും ഇ​ത​ര വി​ഷ​യ​ങ്ങ​ളും പ​ഠി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന റ​യോ​ണി​ന് ഒ​രു ജ​ന്തു​ശാ​സ്ത്ര​ജ്ഞ​ൻ ആ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

മു​മ്പ് ഖ​ത്ത​റി​ലാ​യി​രു​ന്ന പി​താ​വ് ബൈ​ജു ഇ​പ്പോ​ൾ സൗ​ദി​യി​ൽ ഷെ​വ​റോ​ൺ ക​മ്പ​നി​യി​ൽ ക്വാ​ളി​റ്റി ഇ​ൻ​സ്‌​പെ​ക്ട​റാ​യി ജോ​ലി ചെ​യ്യു​കയാണ് . ജു​ബൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്​ റ​യോ​ൺ. സ​ഹോ​ദ​രി അ​നു​പ​ർ​ണി​ക ഇ​തേ സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്. സ്പോ​ർ​ട്സി​ലും താ​ൽ​പ​ര്യ​മു​ള്ള റ​യോ​ൺ നൃ​ത്ത​വും ആ​യോ​ധ​ന ക​ല​യും പ​ഠി​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129171/7-years-old-boy-have-all-the-answers-related-zoology-saudiarabia)