---
title: "#baharin| ബഹ്‌റൈനില്‍ വാഹനാപകടം; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം"
english_title: "#accident #3 persons #died #baharin"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129180/accident-3-persons-died-baharin"
published_at: "2023-07-10T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac0ab443674_baharain.jpg"
keywords: []
---

# #baharin| ബഹ്‌റൈനില്‍ വാഹനാപകടം; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **മനാമ: [**ബഹ്‌റൈനിലെ സനാബിസിന് സമീപം വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബുദൈയ്യ ഹൈവേയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നാലു യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**മനാമ: [**ബഹ്‌റൈനിലെ സനാബിസിന് സമീപം വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബുദൈയ്യ ഹൈവേയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നാലു യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.

പതിനെട്ടും പത്തൊമ്പതും വയസ്സുള്ള രണ്ടുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ നാലാമന്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129180/accident-3-persons-died-baharin)