---
title: "#kuwait | കു​വൈ​ത്തിലെ തടവുകാർക്ക് ട്രാക്കിങ് ബ്രേസ്‌ലെറ്റ് ഘടിപ്പിക്കാന്‍ നിർദേശം"
english_title: "#kuwait prisoners #wear #tracking bracelet "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129260/kuwait-prisoners-wear-tracking-bracelet"
published_at: "2023-07-11T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acc0de0dcd3_breacelet.jpg"
keywords: []
---

# #kuwait | കു​വൈ​ത്തിലെ തടവുകാർക്ക് ട്രാക്കിങ് ബ്രേസ്‌ലെറ്റ് ഘടിപ്പിക്കാന്‍ നിർദേശം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ട്രാ​ക്കി​ങ് ബ്രേ​സ്‌​ലെ​റ്റ് ഘ​ടി​പ്പി​ക്കാ​ന്‍ നി​ർ​ദേ​ശം. മ​നു​ഷ്യാ​വ​കാ​ശ ബ്യൂ​റോ​യാ​ണ് ത​ട​വു​കാ​ര്‍ക്ക് ഇ​ല​ക്ട്രോ​ണി​ക് ബ്രേ​സ്‌​ലെ​റ്റു​ക​ൾ ശി​പാ​ര്‍ശ ചെ​യ്ത​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ട്രാ​ക്കി​ങ് ബ്രേ​സ്‌​ലെ​റ്റ് ഘ​ടി​പ്പി​ക്കാ​ന്‍ നി​ർ​ദേ​ശം. മ​നു​ഷ്യാ​വ​കാ​ശ ബ്യൂ​റോ​യാ​ണ് ത​ട​വു​കാ​ര്‍ക്ക് ഇ​ല​ക്ട്രോ​ണി​ക് ബ്രേ​സ്‌​ലെ​റ്റു​ക​ൾ ശി​പാ​ര്‍ശ ചെ​യ്ത​ത്.

നേ​ര​ത്തെ മൂ​ന്നു​വ​ര്‍ഷ​ത്തി​ല്‍ കു​റ​വ് ത​ട​വു​ശി​ക്ഷ​ക്ക് വി​ധി​ച്ച​വ​ര്‍ക്ക് സ്വ​ന്തം വീ​ട്ടി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ട​വു​കാ​ര്‍ക്ക് ട്രാ​ക്കി​ങ് ബ്രേ​സ്‌​ലെ​റ്റു​ക​ള്‍ ധ​രി​പ്പി​ച്ചി​രു​ന്നു.

മാ​നു​ഷി​ക പ​രി​ഗ​ണ​ന വെ​ച്ചും ത​ട​വു​കാ​രെ ന​ല്ല ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​യി​രു​ന്നു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. അ​തി​നി​ടെ ജ​യി​ല്‍ ത​ട​വു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ള്‍ നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129260/kuwait-prisoners-wear-tracking-bracelet)