---
title: "#uae |ദേ​ശീ​യ ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ യു.​എ.​ഇ ഏ​ഴാം സ്ഥാ​ന​ത്ത് "
english_title: "#UAE #ranks7thglobally in #terms of #GDP per capita"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129334/uae-ranks7thglobally-in-terms-of-gdp-per-capita"
published_at: "2023-07-11T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad03be37df5_uaegdp.jpg"
keywords: []
---

# #uae |ദേ​ശീ​യ ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ യു.​എ.​ഇ ഏ​ഴാം സ്ഥാ​ന​ത്ത് 

> **Lead Summary:** **ദു​ബൈ:** ദേ​ശീ​യ ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ യു.​എ.​ഇ ഏ​ഴാം സ്ഥാ​ന​ത്ത്. ലോ​ക​ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ​ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. രാ​ജ്യ​ത്ത്​ ആ​ളോ​ഹ​രി വ​രു​മാ​നം വ​ർ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ​ശേ​ഷി (പ​ർ​ച്ചേ​സി​ങ്​ പ​വ​ർ പാ​രി​റ്റി-​പി.​പി.​പി) അ​ടി​സ്ഥാ​ന​മാ​ക്കി നി​ശ്ച​യി​ക്കു​ന്ന 2022ലെ ​ആ​ളോ​ഹ​രി വ​രു​മാ​ന ക​ണ​ക്കാ​ണ്​ ലോ​ക​ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട​ത്.

## Article Content

**ദു​ബൈ:** ദേ​ശീ​യ ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ യു.​എ.​ഇ ഏ​ഴാം സ്ഥാ​ന​ത്ത്. ലോ​ക​ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ​ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. രാ​ജ്യ​ത്ത്​ ആ​ളോ​ഹ​രി വ​രു​മാ​നം വ​ർ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ​ശേ​ഷി (പ​ർ​ച്ചേ​സി​ങ്​ പ​വ​ർ പാ​രി​റ്റി-​പി.​പി.​പി) അ​ടി​സ്ഥാ​ന​മാ​ക്കി നി​ശ്ച​യി​ക്കു​ന്ന 2022ലെ ​ആ​ളോ​ഹ​രി വ​രു​മാ​ന ക​ണ​ക്കാ​ണ്​ ലോ​ക​ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട​ത്.

ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡോ​ള​റി​ൽ 10,781​ ആ​യി​രു​ന്ന പി.​പി.​പി 2022ൽ 87,729 ​ഡോ​ള​റാ​യാ​ണ്​ വ​ർ​ധി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ വാ​ങ്ങ​ൽ​ശേ​ഷി താ​ര​ത​മ്യം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ർ​ച്വ​ൽ ക​റ​ൻ​സി​യാ​ണ്​ ഇ​ന്‍റ​ർ നാ​ഷ​ന​ൽ ഡോ​ള​ർ. ഏ​റ്റ​വും പു​തി​യ ലോ​ക​ബാ​ങ്ക്​ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യു.​എ.​ഇ​യു​ടെ സ്ഥാ​നം ശ​ക്​​തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ലോ​ക​ബാ​ങ്ക്​ ലോ​ക​രാ​ജ്യ​ങ്ങ​ളെ വ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​രം​തി​രി​ക്കു​ന്ന​ത്​ അ​റ്റ്​​ല​സ് രീ​തി​യ​നു​സ​രി​ച്ചാ​ണ്.ഇ​തു​പ്ര​കാ​രം കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ, താ​ഴ്ന്ന ഇ​ട​ത്ത​രം വ​രു​മാ​ന​ക്കാ​ർ, ഉ​യ​ർ​ന്ന ​ ഇ​ട​ത്ത​രം വ​രു​മാ​ന​ക്കാ​ർ, ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളെ തി​രി​ച്ചി​രി​ക്കു​ന്ന​ത്.മു​ൻ വ​ർ​ഷ​ത്തെ ആ​ളോ​ഹ​രി വ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ജൂ​ലൈ മാ​സ​ത്തി​ലാ​ണ്​ ഈ ​വ​ർ​ഗീ​ക​ര​ണം പു​റ​ത്തു​വി​ടാ​റു​ള്ള​ത്.

പ​ട്ടി​ക​യി​ൽ ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​രാ​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ യു.​എ.​ഇ ഇ​ടം​പി​ടി​ച്ച​ത്. അ​റ്റ്​​ല​സ്​ രീ​തി പ്ര​കാ​രം, യു.​എ.​ഇ​യി​ലെ ആ​ളോ​ഹ​രി വ​രു​മാ​നം യു.​എ​സ്​ ഡോ​ള​റി​ൽ 48,950 ആ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 43,460 ആ​യി​രു​ന്ന​താ​ണ്​ വ​ർ​ധി​ച്ച​ത്. മാ​ത്ര​മ​ല്ല, കോ​വി​ഡി​ന്​ മു​മ്പു​ണ്ടാ​യി​രു​ന്ന 46,210 മ​റി​ക​ട​ക്കാ​നും ഇ​ത്ത​വ​ണ സാ​ധി​ച്ചു.

ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളെ ക​ണ​ക്കാ​ക്കു​ന്ന​ത്​ 13,845 ഡോ​ള​റി​ന്​ മു​ക​ളി​ലു​ള്ള​വ എ​ന്ന​ത്​ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. 80 ശ​ത​മാ​നം രാ​ജ്യ​ങ്ങ​ളും കോ​വി​ഡി​ന്​ മു​മ്പു​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്ന്​ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129334/uae-ranks7thglobally-in-terms-of-gdp-per-capita)