---
title: "#Kuwait | ഏഴ് സിംഹക്കുട്ടികൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍;  സിംഹക്കുട്ടികളെ മൃഗശാലയിലേക്ക് മാറ്റി"
english_title: "#Kuwait #Seven #lion #cubs #abandoned #street #lion #cubs #transferred #zoo"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129361/kuwait-seven-lion-cubs-abandoned-street-lion-cubs-transferred-zoo"
published_at: "2023-07-11T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad182673315_lion.jpg"
keywords: []
---

# #Kuwait | ഏഴ് സിംഹക്കുട്ടികൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍;  സിംഹക്കുട്ടികളെ മൃഗശാലയിലേക്ക് മാറ്റി

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഏഴ് സിംഹക്കുട്ടികളെ മൃഗശാലയിലേക്ക് മാറ്റി.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഏഴ് സിംഹക്കുട്ടികളെ മൃഗശാലയിലേക്ക് മാറ്റി.

ഈ സിംഹക്കുട്ടികള്‍ ആളുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിസ്ഥിതി പബ്ലിക് അതോറിറ്റിക്കും ആഭ്യന്തര മന്ത്രാലയത്തിനും ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുമുള്ള സംഘങ്ങള്‍ ഈ സിംഹക്കുട്ടികളെ കണ്ടെത്തി മൃഗശാലയിലേക്ക് നേരിട്ട് മാറ്റിയത്. സിംഹക്കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ ഉൾപ്പെടെ നൽകി.

സിംഹക്കുട്ടികള്‍ ദുർബലമായ അവസ്ഥയിലായിരുന്നെന്നും അവയ്ക്ക് അമ്മമാരിൽ നിന്ന് വേണ്ടത്ര മുലപ്പാൽ ലഭിച്ചിരുന്നില്ലെന്നും മൃഗശാലയിലെ ഈ സിംഹക്കുട്ടികളുടെ ചുമതലയുള്ള നൗഫ് അൽ ബാദർ പറഞ്ഞു. വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് ഗുരുതര കുറ്റകൃത്യമാണ്.​

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129361/kuwait-seven-lion-cubs-abandoned-street-lion-cubs-transferred-zoo)