---
title: "#oman | ഒമാനിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത; ജാഗ്രതാ നിർദേശം "
english_title: "#oman #heavyrain #alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129365/oman-heavyrain-alert"
published_at: "2023-07-11T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad1c0c95232_oman.jpg"
keywords: []
---

# #oman | ഒമാനിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത; ജാഗ്രതാ നിർദേശം 

> **Lead Summary:** **മസ്കത്ത്​: **അൽഹജർ പർവ്വതനിരകളിലും സമീപ പ്രദേശങ്ങളിലും ചൊവ്വാഴ്ച ഉച്ചക്ക്​ ഒരു മണി മുതൽ രാത്രി പത്തുവരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**മസ്കത്ത്​: **അൽഹജർ പർവ്വതനിരകളിലും സമീപ പ്രദേശങ്ങളിലും ചൊവ്വാഴ്ച ഉച്ചക്ക്​ ഒരു മണി മുതൽ രാത്രി പത്തുവരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ കോരി ചൊരിയുക. മണിക്കൂറിൽ 27 മുതൽ 64 കിലോ മീറ്റർ വരെയായിരിക്കും കാറ്റിന്‍റെ വേഗത.

ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, വടക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മഴ ലഭിച്ചേക്കും. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും എല്ലാവരും മാറി നിൽക്കണമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129365/oman-heavyrain-alert)