---
title: "#arrest | വ്യാജരേഖ നിര്‍മ്മിച്ചതിന് കുവൈത്തില് 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ അറസ്റ്റിൽ "
english_title: "#arrest #33 #Filipinocitizens #arrested #Kuwait #forgery"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129370/arrest-33-filipinocitizens-arrested-kuwait-forgery"
published_at: "2023-07-11T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad1f5e93e6a_arrest.jpg"
keywords: []
---

# #arrest | വ്യാജരേഖ നിര്‍മ്മിച്ചതിന് കുവൈത്തില് 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ അറസ്റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി : **വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിലായി.

## Article Content

**കുവൈത്ത് സിറ്റി : **വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിലായി.

വ്യാജരേഖകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ട 33 ഫിലിപ്പീന്‍സ് സ്വദേശികളാണ് പിടിയിലായത്.

ഉപപ്രധാനമന്ത്‌രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍സബാഹിന്റെ നിര്‍ദ്ദേശം അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെയും ഫിലിപ്പീന്‍സ് എംബസിയുടെയും സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്.

കുവൈത്തില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് നിര്‍ണായകമായ പഠന സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ കരാറുകള്‍, ഡ്രൈവിങ് പെര്‍മിറ്റുകള്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവര്‍.

അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129370/arrest-33-filipinocitizens-arrested-kuwait-forgery)