---
title: "#death | പക്ഷാഘാതം ബാധിച്ച് പ്രവാസി മലയാളി മരിച്ചു "
english_title: "#Expatriate #Malayali #died #stroke"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129384/expatriate-malayali-died-stroke"
published_at: "2023-07-11T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad2dc099c01_death.jpg"
keywords: []
---

# #death | പക്ഷാഘാതം ബാധിച്ച് പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **റിയാദ്: **പക്ഷാഘാതം പിടിപെട്ട്​റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ആഞ്ഞിലിയേട്ട്​ പറമ്പ്​ ഹൗസ്, കാറുകയിൽ വീട്ടിൽ പി. പ്രശാന്ത്​ ആണ്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ മരിച്ചത്​. 

## Article Content

**റിയാദ്: **പക്ഷാഘാതം പിടിപെട്ട്​റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ആഞ്ഞിലിയേട്ട്​ പറമ്പ്​ ഹൗസ്, കാറുകയിൽ വീട്ടിൽ പി. പ്രശാന്ത്​ ആണ്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ മരിച്ചത്​. 

റിയാദിൽ നിന്ന്​ 650 കിലോമീറ്ററകലെ വാദി ദവാസിറിൽ ​ആ​ട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്​തിരുന്ന ഇദ്ദേഹത്തിന്​ ശനിയാഴ്​ചയാണ്​ അസുഖം ബാധിച്ചത്​.

ഉടൻ ദവാസിർ ജനറൽ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന്​ ഞായറാഴ്​ച എയർ ആംബുലൻസിൽ റിയാദിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്​ച രാത്രി 10ഓടെ മരിച്ചു. മൃതദേഹം ശുമൈസി ആശുപ​ത്രി മോർച്ചറിയിലാണ്​. ഏഴ്​ വർഷമായി വാദി ദവാസിറിൽ ജോലി ചെയ്യുന്ന പ്രശാന്ത്​ ഒരു വർഷം മുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയി മടങ്ങിവന്നത്​.

പിതാവ്​: അഞ്ഞിലിയേട്ട്​ പറമ്പ്​ വെളുത്ത പ്രകാശൻ, മാതാവ്​: ജഗത പ്രകാശൻ, ഭാര്യ: സിമി പ്രശാന്ത്, മക്കൾ: സിദ്ധാർഥ്​ പ്രശാന്ത്​, കാർത്തിക്​ പ്രശാന്ത്​, പ്രതീക്​ പ്രശാന്ത്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികളും മറ്റ്​ പ്രവർത്തനങ്ങളും വാദി ദവാസിർ കെ.എം.സി.സി ഭാരവാഹികളായ നിയാസ്​ കൊട്ടപ്പുറം, സലീം പോരൂർക്കര, റിയാദ്​ കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദീഖ്​ തുവ്വൂർ, ഉമർ, ശംസുദ്ദീൻ എന്നിവരുടെ ശ്രമഫലമായി പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129384/expatriate-malayali-died-stroke)