---
title: "#zamzamwater | ജിദ്ദയിലെ വിമാനത്താവളത്തിൽ സംസം വെള്ളം വില്‍പ്പനയ്ക്ക് "
english_title: "#zamzamwater #Zamzam #water #sale #Jeddahairport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129397/zamzamwater-zamzam-water-sale-jeddahairport"
published_at: "2023-07-11T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad34bb27e3a_airport.jpg"
keywords: []
---

# #zamzamwater | ജിദ്ദയിലെ വിമാനത്താവളത്തിൽ സംസം വെള്ളം വില്‍പ്പനയ്ക്ക് 

> **Lead Summary:** **ജിദ്ദ : ** ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ സംസം വെള്ളം വില്‍പനയ്ക്കായി 4 ഹാളുകൾ.

## Article Content

**ജിദ്ദ : ** ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ സംസം വെള്ളം വില്‍പനയ്ക്കായി 4 ഹാളുകൾ.

രാജ്യാന്തര വിമാനങ്ങൾ വഴി യാത്ര ചെയ്യുന്ന ഹജ് തീർഥാടകർക്ക് വടക്കു ഭാഗത്തെ ഹാളിന്റെ പുറത്തെ ഗേറ്റിൽ നിന്ന് സംസം വെള്ളം വാങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു.

ഹാള്‍ നമ്പര്‍ 1-ലെ അകത്തെ ഹാള്‍ എ, പുറത്തേയ്ക്കുള്ള ഗെയ്റ്റ് ബി 2, സി 2 എന്നിവിടങ്ങിലും സംസം വെള്ളം വാങ്ങാനാകും. തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ ബോട്ടില്‍ സംസം കൊണ്ടുപോകുവാനാണ് അനുമതിയുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129397/zamzamwater-zamzam-water-sale-jeddahairport)