---
title: "#Sharjah | ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾക്കായി  'വൺ ഡേ ടെസ്റ്റ്'; പുതിയ പ്രഖ്യാപനവുമായി ഷാർജ പൊലീസ്"
english_title: "'One Day Test' for Driving License Tests; Sharjah Police with a new announcement"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129463/one-day-test-for-driving-license-tests-sharjah-police-with-a-new-announcement"
published_at: "2023-07-11T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad7284023d4_sharjah.jpg"
keywords: []
---

# #Sharjah | ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾക്കായി  'വൺ ഡേ ടെസ്റ്റ്'; പുതിയ പ്രഖ്യാപനവുമായി ഷാർജ പൊലീസ്

> **Lead Summary:** **ഷാർജ : **ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾക്കായി ഷാർജ പൊലീസ് 'വൺ ഡേ ടെസ്റ്റ്' എന്ന പുതിയ സംരംഭം പ്രഖ്യാപിച്ചു.

## Article Content

**ഷാർജ : **ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾക്കായി ഷാർജ പൊലീസ് 'വൺ ഡേ ടെസ്റ്റ്' എന്ന പുതിയ സംരംഭം പ്രഖ്യാപിച്ചു.

പ്രിലിമിനറി, സിവിൽ പരീക്ഷകൾ ഒരേ ദിവസം തന്നെ സമന്വയിപ്പിച്ച് അപേക്ഷകരെ ഒറ്റ ദിവസം കൊണ്ട് പരീക്ഷകൾക്ക് വിധേയമാകാൻ ഈ സംരംഭം അനുവദിക്കും. നാഷനൽ സർവീസ് റിക്രൂട്ട്‌മെന്റുകൾക്കും ഹൈസ്‌കൂൾ ബിരുദധാരികൾക്കും വേണ്ടിയാണ് ഏകദിന ടെസ്റ്റ് സംരംഭം.

ഇത് സെപ്റ്റംബറിൽ അവസാനിക്കുമെന്നും ഇലക്‌ട്രോണിക്, ഓൺ-സൈറ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് സർവീസ് നടത്തുകയെന്നും മെക്കാനിക്‌സ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ എല്‍.കെ. ഖാലിദ് മുഹമ്മദ് പറഞ്ഞു.

ആദ്യ ഘട്ടം ഇലക്‌ട്രോണിക് രീതിയിലായിരിക്കും നടക്കുക. നേരിട്ട് ഹാജരാകേണ്ടതില്ല. ആഭ്യന്തര മന്ത്രാലയം ആപ്ലിക്കേഷൻ ഉപയോഗിച്ച് ഒരു അപേക്ഷകന് പുതിയ ഡ്രൈവിങ് ലൈസൻസിനായി ഫയൽ തുറക്കാൻ കഴിയും.

തിയറി പരീക്ഷ ഓൺലൈനിൽ വിജയിച്ച ശേഷം, അപേക്ഷകൻ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നു, അതിൽ പ്രായോഗിക പരിശീലനം ഉൾപ്പെടുന്നുണ്ട്. അതിനുശേഷം, അവസാന പരീക്ഷാ തീയതിയിൽ ഒരേ ദിവസം പ്രിലിമിനറി, സിവിൽ പരീക്ഷകൾ ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129463/one-day-test-for-driving-license-tests-sharjah-police-with-a-new-announcement)