---
title: "#manama |ആ​രോ​ഗ്യ​നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​ല്ല: മനാമയിൽ റ​സ്റ്റാ​റ​ന്‍റി​ന്​ പൂ​ട്ട്​ ഇട്ടു"
english_title: "#health #restrictions #not #followed #manama #resturent #locked"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129476/health-restrictions-not-followed-manama-resturent-locked"
published_at: "2023-07-11T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad7c2dedcaf_baharin.jpg"
keywords: []
---

# #manama |ആ​രോ​ഗ്യ​നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​ല്ല: മനാമയിൽ റ​സ്റ്റാ​റ​ന്‍റി​ന്​ പൂ​ട്ട്​ ഇട്ടു

> **Lead Summary:** **മ​നാ​മ: [**ആ​രോ​ഗ്യ, സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ റ​സ്​​റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്​ ഫു​ഡ്​ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഫൈ​സ​ൽ അ​സ്സാ​രി ഉ​ത്ത​ര​വി​ട്ടു. ബു​ദ​യ്യ​യി​ലെ ഒ​രു റ​സ്​​റ്റാ​റ​ന്‍റാ​ണ്​ ന​ട​പ​ടി​ക്ക്​ വി​ധേ​യ​മാ​യ​ത്.

## Article Content

**മ​നാ​മ: [**ആ​രോ​ഗ്യ, സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ റ​സ്​​റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്​ ഫു​ഡ്​ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഫൈ​സ​ൽ അ​സ്സാ​രി ഉ​ത്ത​ര​വി​ട്ടു. ബു​ദ​യ്യ​യി​ലെ ഒ​രു റ​സ്​​റ്റാ​റ​ന്‍റാ​ണ്​ ന​ട​പ​ടി​ക്ക്​ വി​ധേ​യ​മാ​യ​ത്.

ആ​രോ​ഗ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ റ​സ്​​റ്റാ​റ​ന്‍റ്​ വീ​ഴ്​​ച​വ​രു​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പാ​കം​ചെ​യ്യു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും അ​നു​മ​തി​യി​ല്ലാ​ത്ത മ​റ്റൊ​രി​ട​ത്താ​ണെ​ന്നും ക​ണ്ടെ​ത്തി. പ​രാ​തി കി​ട്ടി​യ ഉ​ട​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​കൃ​ത​രും റ​സ്​​റ്റാ​റ​ന്‍റി​ലെ​ത്തി ​അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ​രാ​തി ശ​രി​യാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്​​തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129476/health-restrictions-not-followed-manama-resturent-locked)