---
title: "#arrest | സൗദിയില്‍ കാറിന് തീയിട്ട യുവാവ് അറസ്റ്റില്‍ "
english_title: "#saudiarabia #car #fire #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129499/saudiarabia-car-fire-arrested"
published_at: "2023-07-11T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad8a2638de1_cell.jpg"
keywords: []
---

# #arrest | സൗദിയില്‍ കാറിന് തീയിട്ട യുവാവ് അറസ്റ്റില്‍ 

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ കാറിന് തീയിട്ട യുവാവ് അറസ്റ്റില്‍. വാദി അല്‍ ദവാസിര്‍ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. കാര്‍ ഉടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ കാറിന് തീയിട്ട യുവാവ് അറസ്റ്റില്‍. വാദി അല്‍ ദവാസിര്‍ ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. കാര്‍ ഉടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം.

സൈബര്‍ ക്രൈം നിയമം ലംഘിച്ച് കാറിന് തീയിട്ട വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പബ്ലിഷ് ചെയ്ത മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129499/saudiarabia-car-fire-arrested)