---
title: "#kuwait | വ്യാ​ജ പൊ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ; 18 കേ​സു​ക​ളു​ടെ ചു​രു​ള​ഴി​ഞ്ഞു "
english_title: "#Fake #police #officer #arrested #18 #cases #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129543/fake-police-officer-arrested-18-cases-closed"
published_at: "2023-07-12T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae11d80e57b_kuwait.jpg"
keywords: []
---

# #kuwait | വ്യാ​ജ പൊ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ; 18 കേ​സു​ക​ളു​ടെ ചു​രു​ള​ഴി​ഞ്ഞു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **പൊ​ലീ​സ് വേ​ഷ​ത്തി​ൽ കൊ​ള്ള ന​ട​ത്തു​ന്ന​യാ​ളെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെൻറ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ​ഥ​ർ പി​ടി​കൂ​ടി. കാ​ൽ​ന​ട​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യി വേ​ഷം​മാ​റി എ​ത്തി​യ​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **പൊ​ലീ​സ് വേ​ഷ​ത്തി​ൽ കൊ​ള്ള ന​ട​ത്തു​ന്ന​യാ​ളെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെൻറ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ​ഥ​ർ പി​ടി​കൂ​ടി. കാ​ൽ​ന​ട​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യി വേ​ഷം​മാ​റി എ​ത്തി​യ​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​തോ​ടെ 18 പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത കേ​സു​ക​ളു​ടെ ചു​രു​ള​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.തോ​ക്കു​ക​ളും മൂ​ർ​ച്ച​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും വ​സ്തു​ക്ക​ളും ക​വ​രു​ക, വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കു​ക എ​ന്നി​വ ഇ​യാ​ളു​ടെ പ​തി​വാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റ​കൃ​ത്യ​ങ്ങ​ൾ സ​മ്മ​തി​ക്കു​ക​യും രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യി സ​മ്മ​തി​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മോ​ഷ്ടി​ച്ച നി​ര​വ​ധി വ​സ്തു​ക്ക​ൾ പ്ര​തി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129543/fake-police-officer-arrested-18-cases-closed)