---
title: "#saudi | സൗ​ദി​യി​ലു​ട​നീ​ളം ല​ഹ​രി​ക്ക​ട​ത്ത് റെയ്​ഡ്​; നിരവധി പേർ അറസ്​റ്റിൽ"
english_title: "#drug raid in sudi #many people #under #arrest "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129580/drug-raid-in-sudi-many-people-under-arrest"
published_at: "2023-07-12T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae3c4a38294_arrest.jpg"
keywords: []
---

# #saudi | സൗ​ദി​യി​ലു​ട​നീ​ളം ല​ഹ​രി​ക്ക​ട​ത്ത് റെയ്​ഡ്​; നിരവധി പേർ അറസ്​റ്റിൽ

> **Lead Summary:** **അ​ൽ​ഖോ​ബാ​ർ:[ **സൗ​ദി​യി​ലു​ട​നീ​ളം ന​ട​ന്ന വി​വി​ധ മ​യ​ക്കു​മ​രു​ന്ന് റെ​യ്ഡു​ക​ളി​ൽ അ​ധി​കൃ​ത​ർ നി​ര​വ​ധി പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ഹ​ഷീ​ഷ്, ആം​ഫെ​റ്റാ​മൈ​ൻ, മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ എ​ന്നി​വ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​ൽ​ഖ​സീം പ്ര​വി​ശ്യ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ഓ​ഫി​സ​ർ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ആം​ഫെ​റ്റാ​മൈ​നും ഖാ​ത്തും വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ര​ണ്ടു​പേ​രെ ജീ​സാ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

## Article Content

**അ​ൽ​ഖോ​ബാ​ർ:[ **സൗ​ദി​യി​ലു​ട​നീ​ളം ന​ട​ന്ന വി​വി​ധ മ​യ​ക്കു​മ​രു​ന്ന് റെ​യ്ഡു​ക​ളി​ൽ അ​ധി​കൃ​ത​ർ നി​ര​വ​ധി പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ഹ​ഷീ​ഷ്, ആം​ഫെ​റ്റാ​മൈ​ൻ, മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ എ​ന്നി​വ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​ൽ​ഖ​സീം പ്ര​വി​ശ്യ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ഓ​ഫി​സ​ർ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ആം​ഫെ​റ്റാ​മൈ​നും ഖാ​ത്തും വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ര​ണ്ടു​പേ​രെ ജീ​സാ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​വ​രി​ൽ​നി​ന്ന് വ​ൻ​തു​ക​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.ജീ​സാ​ൻ മേ​ഖ​ല​യി​ലെ അ​ൽ​അ​ർ​ദ സെ​ക്ട​റി​ൽ ബോ​ർ​ഡ​ർ ഗാ​ർ​ഡ് ലാ​ൻ​ഡ് പ​ട്രോ​ളി​ങ്​ സം​ഘം 475 കി​ലോ​ഗ്രാം ഖാ​ത്ത് ക​ട​ത്താ​നു​ള്ള ര​ണ്ട് ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​സീ​ർ മേ​ഖ​ല​യി​ൽ 39.6 കി​ലോ ഹ​ഷീ​ഷ് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​നും തോ​ക്കു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും കൈ​വ​ശം​വെ​ച്ച​തി​നും ര​ണ്ടു​പേ​രെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ അ​റ​സ്​​റ്റ്​ ചെ​യ്തു.

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ൾ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റു​ക​യും അ​റ​സ്​​റ്റി​ലാ​യ​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു. സം​ശ​യാ​സ്പ​ദ ക​ള്ള​ക്ക​ട​ത്തോ മ​റ്റ് ലം​ഘ​ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 1910@zatca.gov.sa എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ രാ​ജ്യ​ത്തി​ന​ക​ത്ത് നി​ന്ന് 1910 എ​ന്ന ന​മ്പ​റി​ലോ വി​ദേ​ശ​ത്ത് നി​ന്ന് +966114208417എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​ൻ പൊ​തു​ജ​ന​ത്തോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​ക പാ​രി​തോ​ഷി​കം ല​ഭി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129580/drug-raid-in-sudi-many-people-under-arrest)