---
title: "#dubai | ദുബൈയിൽ എണ്ണയിതര വ്യാപാരം വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ"
english_title: "#non oil trade #in dubai #intheway #ofgrowth "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129595/non-oil-trade-in-dubai-intheway-ofgrowth"
published_at: "2023-07-12T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae48892f4c1_growth.jpg"
keywords: []
---

# #dubai | ദുബൈയിൽ എണ്ണയിതര വ്യാപാരം വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ

> **Lead Summary:** **ദു​ബൈ: [ **എ​മി​റേ​റ്റി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​മേ​ഖ​ല ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ. ക​ഴി​ഞ്ഞ 10 മാ​സ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ്​ ജൂ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൂ​ടു​ത​ൽ വി​ൽ​പ​ന​യും പു​തി​യ ആ​വ​ശ്യ​ക്കാ​രും വ​ന്ന​തോ​ടെ വ​ള​ർ​ച്ച അ​തി​വേ​ഗ​ത്തി​ലാ​യെ​ന്ന്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​തി​മാ​സ നി​ല​വാ​ര സൂ​ചി​ക​യി​ലാ​ണ്​ വി​ല​യി​രു​ത്തി​യ​ത്.

## Article Content

**ദു​ബൈ: [ **എ​മി​റേ​റ്റി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​മേ​ഖ​ല ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ. ക​ഴി​ഞ്ഞ 10 മാ​സ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണ്​ ജൂ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൂ​ടു​ത​ൽ വി​ൽ​പ​ന​യും പു​തി​യ ആ​വ​ശ്യ​ക്കാ​രും വ​ന്ന​തോ​ടെ വ​ള​ർ​ച്ച അ​തി​വേ​ഗ​ത്തി​ലാ​യെ​ന്ന്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​തി​മാ​സ നി​ല​വാ​ര സൂ​ചി​ക​യി​ലാ​ണ്​ വി​ല​യി​രു​ത്തി​യ​ത്.

എ​സ്​ ആ​ൻ​ഡ്​ പി ​ഗ്ലോ​ബ​ൽ പ​ർ​ചേ​സി​ങ്​ മാ​നേ​ജേ​ഴ്​​സ്​ സൂ​ചി​ക​യി​ൽ ജൂ​ണി​ൽ 56.9 ആ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​യി​ൽ 55.3 ആ​യി​രു​ന്ന​താ​ണ്​ വ​ർ​ധി​ച്ച​ത്. പ്ര​ധാ​ന​മാ​യും നി​ർ​മാ​ണം, മൊ​ത്ത​വ്യാ​പാ​രം, ചെ​റു​കി​ട വ്യാ​പാ​രം, യാ​ത്ര, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നീ രം​ഗ​ങ്ങ​ളി​ലാ​ണ്​ മി​ക​ച്ച പ്ര​ക​ട​നം കാ​ണി​ക്കു​ന്ന​ത്.

ബി​സി​ന​സ്​ രം​ഗ​ത്ത്​ ഉ​ണ​ർ​വു​ണ്ടാ​യ​തോ​ടെ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​താ​യി സ​ർ​വേ​ക​ളി​ൽ വ്യ​ക്​​ത​മാ​കു​ന്നു.ദു​ബൈ​യു​ടെ സാ​മ്പ​ത്തി​ക​രം​ഗം 2022ലെ ​ആ​ദ്യ ഒ​മ്പ​തു മാ​സ​ങ്ങ​ളി​ൽ 4.6 ശ​ത​മാ​നം എ​ന്ന നി​ല​യി​ലാ​ണ്​ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​ഘ​ട്ട​ത്തി​ൽ മൊ​ത്ത വ്യാ​പാ​ര​വും ചെ​റു​കി​ട വ്യാ​പാ​ര​വു​മാ​ണ്​ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 24.1 ശ​ത​മാ​നം നേ​ടി​യെ​ടു​ത്ത​ത്.

യാ​ത്രാ​മേ​ഖ​ല​യി​ലും ശ​ക്​​ത​മാ​യ വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ലെ ​ആ​ദ്യ പാ​ദ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കോ​വി​ഡി​ന്​ മു​മ്പ​ത്തെ നി​ല​യി​ലേ​ക്ക്​ 95.6 ശ​ത​മാ​നം എ​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്ന്​ മാ​സ​ത്തി​ൽ മാ​ത്രം 2.12 കോ​ടി യാ​ത്ര​ക്കാ​രാ​ണ്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​യ​ത്. ഇ​ത്​ 2022നെ ​അ​പേ​ക്ഷി​ച്ച്​ 55.8 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129595/non-oil-trade-in-dubai-intheway-ofgrowth)