---
title: "#uae |സമൂഹമാധ്യമത്തിൽ സൂക്ഷിച്ച്​ വി​ദ്വേ​ഷ​ക​ര​മാ​യ വി​ഡി​യോ​ക​ളും പ​രാ​മ​ർ​ശ​ങ്ങ​ളും ന​ട​ത്തു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അധികൃതർ "
english_title: "Those who keep #hatefulvideos and #comments on #socialmedia #Authorities with prior notice"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129862/those-who-keep-hatefulvideos-and-comments-on-socialmedia-authorities-with-prior-notice"
published_at: "2023-07-13T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af8b1286afa_socialmedia.jpg"
keywords: []
---

# #uae |സമൂഹമാധ്യമത്തിൽ സൂക്ഷിച്ച്​ വി​ദ്വേ​ഷ​ക​ര​മാ​യ വി​ഡി​യോ​ക​ളും പ​രാ​മ​ർ​ശ​ങ്ങ​ളും ന​ട​ത്തു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അധികൃതർ 

> **Lead Summary:** **ദു​ബൈ: **സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ​ക​ര​മാ​യ വി​ഡി​യോ​ക​ളും പ​രാ​മ​ർ​ശ​ങ്ങ​ളും ന​ട​ത്തു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കാ​രി​ക​ൾ. പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും യു.​എ.​ഇ സൈ​ബ​ർ നി​യ​മ​ത്തി​ൽ പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ളും ഉ​പ​യോ​ക്​​താ​ക്ക​ൾ പാ​ലി​ക്ക​ണം.

## Article Content

**ദു​ബൈ: **സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ​ക​ര​മാ​യ വി​ഡി​യോ​ക​ളും പ​രാ​മ​ർ​ശ​ങ്ങ​ളും ന​ട​ത്തു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കാ​രി​ക​ൾ. പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും യു.​എ.​ഇ സൈ​ബ​ർ നി​യ​മ​ത്തി​ൽ പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ളും ഉ​പ​യോ​ക്​​താ​ക്ക​ൾ പാ​ലി​ക്ക​ണം.

ഇ​സ്​​ലാ​മി​നേ​യോ മ​റ്റ്​ മ​ത​ങ്ങ​ളെ​യോ സം​സ്കാ​ര​ത്തേ​യോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തും വി​ധ​മു​ള്ള ഓ​ൺ​ലൈ​ൻ പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ച്ചാ​ൽ ശി​ക്ഷ ക​ഠി​ന​മാ​യി​രി​ക്കും. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ഏ​ഴു വ​ർ​ഷം ത​ട​വും​ ര​ണ്ട​ര ല​ക്ഷം മു​ത​ൽ 10 ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യു​മാ​ണ്​ ശി​ക്ഷ.

മ​നു​ഷ്യ​ക്ക​ട​ത്ത്, അ​ശ്ലീ​ലം, വേ​ശ്യാ​വൃ​ത്തി തു​ട​ങ്ങി പൊ​തു ധാ​ർ​മി​ക​ത​ക്ക്​ എ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്ത​രു​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​​ക്കു​മെ​തി​രാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ അ​ട​ങ്ങി​യ പോ​സ്റ്റു​ക​ളും അ​രു​ത്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ ഒ​രു​വ​ർ​ഷം മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വും ര​ണ്ട​ര ല​ക്ഷം മു​ത​ൽ 10 ല​ക്ഷം ദി​ർ​ഹം വ​​രെ പി​ഴ​യും ചു​മ​ത്തും.

വ്യ​ക്​​തി​ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ അ​വ​രു​ടെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, ആ​ധി​കാ​രി​ക ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്ന​ല്ലാ​​ത്ത തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്നി​വ​യും ശി​ക്ഷാ​ർ​ഹ​മാ​ണ്. നി​യ​മം ലം​ഘി​ച്ചാ​ൽ ആ​റു മാ​സം ത​ട​വും ഒ​ന്ന​ര​ല​ക്ഷം പി​ഴ​യു​മാ​ണ്​ ല​ഭി​ക്കു​ക. കൂ​ടാ​തെ ഭ​ര​ണ​കൂ​ട​ത്തേ​യോ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളേ​യോ ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളേ​യോ മ​റ്റ്​ രാ​ജ്യ​ങ്ങ​ളു​ടെ രാ​ഷ്ടീ​യ​വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​ക്കെ​തി​രാ​യ പോ​സ്റ്റു​ക​ളും ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​യി പ​രി​ഗ​ണി​ക്കു​​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129862/those-who-keep-hatefulvideos-and-comments-on-socialmedia-authorities-with-prior-notice)