---
title: "#oman |ഏ​റ്റ​വും വ​ലി​യ പു​സ്ത​ക ക​പ്പ​ലാ​യ എം.​വി. ലോ​ഗോ​സ് ഹോ​പ് ക​പ്പ​ൽ ഇന്ന് ഒമാനിൽ "
english_title: "The #largestbookship, #M.V.LogosHopeship in #Oman today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/129933/the-largestbookship-mvlogoshopeship-in-oman-today"
published_at: "2023-07-13T13:51:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afb407c51f6_logoshope.jpg"
keywords: []
---

# #oman |ഏ​റ്റ​വും വ​ലി​യ പു​സ്ത​ക ക​പ്പ​ലാ​യ എം.​വി. ലോ​ഗോ​സ് ഹോ​പ് ക​പ്പ​ൽ ഇന്ന് ഒമാനിൽ 

> **Lead Summary:** **മ​സ്ക​ത്ത്:** ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക ക​പ്പ​ലാ​യ എം.​വി. ലോ​ഗോ​സ് ഹോ​പ് ക​പ്പ​ൽ വ്യാ​ഴാ​ഴ്ച​ ഒ​മാ​നി​ൽ എ​ത്തും. ബ​ഹ്​​റൈ​നി​ലെ മ​നാ​മ​യി​ൽ​നി​ന്നാ​ണ്​ അ​ക്ഷ​ര​യോ​ള​ങ്ങ​ളു​മാ​യി സു​ൽ​ത്താ​നേ​റ്റി​ൽ എ​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച​ മു​ത​ൽ 24വ​രെ മ​ത്ര സു​ൽ​ത്താ​ൻ ഖാ​ബു​സ് തു​റ​മു​ഖ​ത്തും 27 മു​ത​ൽ ആ​ഗ​സ്റ്റ് മൂ​ന്നു​വ​രെ സ​ലാ​ല തു​റ​മു​ഖ​ത്തും പു​സ്ത​ക​ങ്ങ​ളു​മാ​യി ക​പ്പ​ൽ ന​ങ്കൂ​ര​മി​ടും.

## Article Content

**മ​സ്ക​ത്ത്:** ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പു​സ്ത​ക ക​പ്പ​ലാ​യ എം.​വി. ലോ​ഗോ​സ് ഹോ​പ് ക​പ്പ​ൽ വ്യാ​ഴാ​ഴ്ച​ ഒ​മാ​നി​ൽ എ​ത്തും. ബ​ഹ്​​റൈ​നി​ലെ മ​നാ​മ​യി​ൽ​നി​ന്നാ​ണ്​ അ​ക്ഷ​ര​യോ​ള​ങ്ങ​ളു​മാ​യി സു​ൽ​ത്താ​നേ​റ്റി​ൽ എ​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച​ മു​ത​ൽ 24വ​രെ മ​ത്ര സു​ൽ​ത്താ​ൻ ഖാ​ബു​സ് തു​റ​മു​ഖ​ത്തും 27 മു​ത​ൽ ആ​ഗ​സ്റ്റ് മൂ​ന്നു​വ​രെ സ​ലാ​ല തു​റ​മു​ഖ​ത്തും പു​സ്ത​ക​ങ്ങ​ളു​മാ​യി ക​പ്പ​ൽ ന​ങ്കൂ​ര​മി​ടും.

പു​സ്ത​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് നേ​ര​ത്തേ 2011ലും 2013​ലും ക​പ്പ​ൽ ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് ക​പ്പ​ലി​ലെ​ത്തി​യ​ത്. യു.​എ.​ഇ, ബ​ഹ്റൈ​ൻ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് ഒ​മാ​നി​ലെ​ത്തു​ന്ന​ത്. ഏ​പ്രി​ൽ പ​ത്ത് മു​ത​ൽ റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നാ​ണ് ക​പ്പ​ൽ മേ​ഖ​ല​യി​ലെ പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്​.

ഏ​റ്റ​വും വ​ലി​യ ബു​ക്സ്റ്റാ​ൾ ക​പ്പ​ലാ​യ ലോ​ഗോ​സ് ഹോ​പ് ലോ​ക​ത്തി​ലെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​യോ​ളം ന​ങ്കൂ​ര​മി​ടാ​റു​ണ്ട്. ഓ​രോ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശ​ക​രാ​യും പു​സ്ത​കം വാ​ങ്ങാ​നും എ​ത്തു​ന്ന​ത്. ഒ​രു ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​ങ്കി​ലും ഒ​രു വ​ർ​ഷം പു​സ്ത​ക ക​പ്പ​ൽ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്. 5000 ത​ല​ക്കെ​ട്ടി​ലു​ള്ള പു​സ്ത​ക​ങ്ങ​ളെ​ങ്കി​ലും വി​ൽ​പ​ന​യും ന​ട​ത്തും. ജീ​വ​ന​ക്കാ​ർ മു​ഴു​വ​ൻ ശ​മ്പ​ള​മി​ല്ലാ​തെ സ​ന്ന​ദ്ധ സേ​വ​ക​രാ​യാ​ണ് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/129933/the-largestbookship-mvlogoshopeship-in-oman-today)