1300, കിലേ പാഴ്കടലാസ് ശേഖരിച്ച് നൽകി പുരസ്കാരം നേടി മലയാളി പെൺകുട്ടി

ദുബായ് :പത്തുവയസ്സുള്ള നിയ ട്രീസ ടോണി കഴിഞ്ഞ വർഷം പുനരുപയോഗത്തിനായി ശേഖരിച്ചു നൽകിയത് 13000 കിലോയിലധികം കടലാസാണ്.

അങ്ങനെ ഈ വർഷവും എമിറേറ്റ്സ് റീസൈക്ലിങ് പുരസ്കാരം സ്വന്തമായി. ഇതിനു പുറമേ പ്ലാസ്റ്റിക് പുനരുപയോഗത്തിനുള്ള എമിറേറ്റ്സ് എൺവയൺമെന്റൽ ഗ്രൂപ്പിന്റെ പുരസ്കാരവും നേടി.

തുടർച്ചയായി മൂന്നാം തവണയാണ് വിവിധ രാജ്യക്കാരെ പിന്തള്ളി ഇഇജി ഗ്രൂപ്പിന്റെ പുരസ്കാരത്തിന് അർഹയാകുന്നത്.

ദുബായ് ദ് ഇന്ത്യൻ ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ നിയയ്ക്ക് പ്രകൃതി സംരക്ഷണത്തോട് പ്രത്യേക താൽപര്യമുണ്ട്.

അയൽപക്കത്തെ വീടുകളിൽ നിന്നും പഴയ കടലാസുകളും പ്ലാസ്റ്റിക്കുകളും ട്രോളിയിൽ ശേഖരിക്കാൻ ഒരു മടിയുമില്ല. ചില കമ്പനികളിൽ നിന്നും പോയി ശേഖരിക്കാറുണ്ട്.

സ്വകാര്യ കമ്പനിയിൽ ഫിനാൻസ് ഡയറക്ടറായ പിതാവ് എറണാകുളം സ്വദേശി ടോണി ജെറോമും അമ്മ ഡയാന ടോണിയും മകൾക്ക് പ്രോത്സാഹനം നൽകുന്നു.

കുട്ടികൾ പരിസ്ഥിതിക്കായി പ്രവർത്തിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ഇഇജി ഗ്രൂപ്പ് സിഇഒ ഹബീബ അൽ മറാഷിയും പറയുന്നു.

ചെറുപ്പത്തിലേ തന്നെ കുട്ടികളെ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കണമെന്നാണ് കൊച്ചു നിയയുടെ പക്ഷം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *