വീട്ടില്‍ കയറി ഓറഞ്ച് മോഷ്‍ടിച്ച പ്രവാസിക്കെതിരെ നടപടി

വീട്ടില്‍ കയറി ഓറഞ്ച് മോഷ്‍ടിച്ച പ്രവാസിക്കെതിരെ നടപടി
Nov 26, 2021 09:26 PM | By Anjana Shaji

ഷാര്‍ജ : വില്ലയില്‍ അതിക്രമിച്ച് കടന്ന് ഓറഞ്ച് മോഷ്‍ടിച്ചതിന് പ്രവാസിക്കെതിരെ നടപടി.ഷാര്‍ജയിലെ (Sharjah) ഒരു നിര്‍മാണ തൊഴിലാളിക്കെതിരെയാണ് (construction worker) പരാതി.

വീടിന് മുന്നില്‍ നിന്നിരുന്ന ഓറഞ്ച് മരങ്ങളില്‍ നിന്ന് ഇയാള്‍ ഫലങ്ങള്‍ മോഷ്‍ടിച്ചുവെന്നാണ് വീട്ടുമസ്ഥന്റെ ആരോപണം. വീട്ടുമസ്ഥന്‍ അവധി ആഘോഷിക്കാന്‍ മറ്റൊരിടത്തായിരുന്ന സമയത്തായിരുന്നു മോഷണം നടന്നത്.

തിരിച്ചെത്തിയ ശേഷം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. തൊട്ടടുത്ത കണ്‍സ്‍ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്‍തിരുന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

15 മിനിറ്റോളം വീടിന് മുന്നില്‍ ചുറ്റിക്കറങ്ങി നടന്ന ശേഷമാണ് ഇയാള്‍ ഗേറ്റിനകത്ത് കടന്നത്. കൈവശമുണ്ടായിരുന്ന ബാഗില്‍ ഓറഞ്ച് നിറച്ചുകൊണ്ട് പോവുകയും ചെയ്‍തു. പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞു.

മോഷണം പോയ സാധനങ്ങളുടെ മൂല്യത്തേക്കാള്‍ താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ വീട്ടില്‍ കയറിയതാണ് പ്രശ്നമെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇത് തന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു.

പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് പരാതിക്കാരനെ അറിയില്ലെന്നും ഇതുവരെ ഒരു ബന്ധവും അയാളുമായി ഇല്ലെന്നുമാണ് പ്രതി പറഞ്ഞത്. കേസ് വിധി പറയുന്നതിനായി അടുത്ത മാസത്തേക്ക് മാറ്റി.

Action against an expatriate who broke into a house and stole an orange

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories