---
title: "#uae | ഹിജ്‌റ പുതുവര്‍ഷാരംഭം; യുഎഇയില്‍ ശമ്പളത്തോട് കൂടിയുള്ള അവധി"
english_title: "#Beginning  #Hijra #NewYear #Paid #leave  #purchase"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130043/beginning-hijra-newyear-paid-leave-purchase"
published_at: "2023-07-13T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b00fa66642a_uae.jpg"
keywords: []
---

# #uae | ഹിജ്‌റ പുതുവര്‍ഷാരംഭം; യുഎഇയില്‍ ശമ്പളത്തോട് കൂടിയുള്ള അവധി

> **Lead Summary:** **അബുദാബി:** ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് യുഎഇ. ജൂലൈ 21 വെള്ളിയാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**അബുദാബി:** ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് യുഎഇ. ജൂലൈ 21 വെള്ളിയാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്കും ജൂലൈ 21നാണ് അവധി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130043/beginning-hijra-newyear-paid-leave-purchase)