---
title: "#Organdonation | സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച അഞ്ച് പേരുടെ കുടുംബം എട്ട് രോഗികൾക്ക് അവയവങ്ങൾ ദാനം ചെയ്തു"
english_title: "#Organdonation #families #five #people #suffered #braindeath #Saudi #donated #organs #eightpatients"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130044/organdonation-families-five-people-suffered-braindeath-saudi-donated-organs-eightpatients"
published_at: "2023-07-13T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b010927126f_organ.jpg"
keywords: []
---

# #Organdonation | സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച അഞ്ച് പേരുടെ കുടുംബം എട്ട് രോഗികൾക്ക് അവയവങ്ങൾ ദാനം ചെയ്തു

> **Lead Summary:** **റിയാദ് : **സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച അഞ്ച് പേരുടെ കുടുംബം എട്ട് രോഗികൾക്ക് അവരുടെ അവയവങ്ങൾ ദാനം ചെയ്തു.

## Article Content

**റിയാദ് : **സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച അഞ്ച് പേരുടെ കുടുംബം എട്ട് രോഗികൾക്ക് അവരുടെ അവയവങ്ങൾ ദാനം ചെയ്തു.

സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷനാണ് ആശുപത്രികളിൽ മസ്തിഷ്ക മരണം സംഭവിച്ച അഞ്ച് പേരുടെ കുടുംബങ്ങളിൽ നിന്ന് അംഗീകാരം നേടി ദാന പരിപാടി പൂർത്തിയാക്കിയത്.

സെക്യൂരിറ്റി ഫോഴ്സ് ആശുപത്രി -മക്ക, ദമാമിലെ അൽ-സഹ്‌റ ആശുപത്രി, ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബി എന്നിവിടങ്ങളിൽ കഴിയുന്ന രോഗികൾക്കാണ് അവയവങ്ങൾ ദാനം ചെയ്തത്. 46 ഉം 11ഉം വയസ്സുള്ള സൗദിയിലെ ഹൃദയസ്തംഭനത്താൽ ബുദ്ധിമുട്ടുന്ന രണ്ട് രോഗികളുടെ രണ്ട് ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടത്തി.

കൂടാതെ കരൾ തകരാറിലായ 58 ഉം 36 ഉം വയസുള്ള രണ്ട് സൗദി പൗരന്മാർക്ക് രണ്ട് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.31 ഉം 21 ഉം വയസ്സുള്ള രണ്ട് പൗരന്മാർക്ക് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തി.

14 വയസ്സുള്ള ഒരു പെൺകുട്ടിയുടെയും 45 വയസ്സുള്ള ഒരു സൗദി പൗരന്റെയും രണ്ട് വൃക്കകളും മാറ്റിവച്ചു രോഗികളുടെ ചികിത്സാ മുൻഗണനകൾക്കനുസൃതമായ വിധത്തിൽ മെഡിക്കൽ നൈതികതയ്ക്ക് അനുസൃതമായാണ് അവയവങ്ങൾ മാറ്റിവച്ചതെന്ന് ഡയറക്ടർ ജനറൽ ഡോ. തലാൽ അൽ ഗൗഫി വ്യക്തമാക്കി.

മറ്റ് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായി അവയവങ്ങൾ ദാനം ചെയ്യാൻ അനുമതി നൽകിയ മസ്തിഷ്ക മരണം സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് ഡോ. അൽ ഗൗഫി നന്ദിയും അഭിനന്ദനവും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130044/organdonation-families-five-people-suffered-braindeath-saudi-donated-organs-eightpatients)