---
title: "#qatar | സർക്കാർ ഹെൽത്ത് സെന്ററുകളിലെ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ  'നർ ആ കോം' ആപ്പ് "
english_title: "#qatar #NurAaCom #app #ease #access #services #government #healthcentres"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130051/qatar-nuraacom-app-ease-access-services-government-healthcentres"
published_at: "2023-07-13T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0149c5b942_qatar.jpg"
keywords: []
---

# #qatar | സർക്കാർ ഹെൽത്ത് സെന്ററുകളിലെ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ  'നർ ആ കോം' ആപ്പ് 

> **Lead Summary:** **ദോഹ : **** **സർക്കാർ ഹെൽത്ത് സെന്ററുകളിലെ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ 'നർ ആ കോം' മൊബൈൽ ആപ്ലിക്കേഷനും ഹോട്ട്‌ലൈൻ നമ്പറും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ സമഗ്ര ക്യാംപെയ്ൻ തുടങ്ങി. പ്രാഥമികാരോഗ്യ പരിചരണ കോർപറേഷനു (പിഎച്ച്‌സിസി) കീഴിൽ, 'ഞങ്ങളുടെ സേവനങ്ങളിൽ ഇപ്പോൾ എളുപ്പം എത്തിച്ചേരാം' എന്ന തലക്കെട്ടിലാണ് ക്യാംപെയ്ൻ.

## Article Content

**ദോഹ : **** **സർക്കാർ ഹെൽത്ത് സെന്ററുകളിലെ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ 'നർ ആ കോം' മൊബൈൽ ആപ്ലിക്കേഷനും ഹോട്ട്‌ലൈൻ നമ്പറും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ സമഗ്ര ക്യാംപെയ്ൻ തുടങ്ങി. പ്രാഥമികാരോഗ്യ പരിചരണ കോർപറേഷനു (പിഎച്ച്‌സിസി) കീഴിൽ, 'ഞങ്ങളുടെ സേവനങ്ങളിൽ ഇപ്പോൾ എളുപ്പം എത്തിച്ചേരാം' എന്ന തലക്കെട്ടിലാണ് ക്യാംപെയ്ൻ.

ഹെൽത്ത് സെന്ററുകളിൽ അപ്പോയ്ൻമെന്റുകൾ ബുക്ക് ചെയ്യൽ, പുനഃക്രമീകരിക്കൽ, നിർദിഷ്ട ഹെൽത്ത് സെന്ററുകളിലെ പരിശോധനകൾ എന്നിവയെല്ലാം നർ ആ കോം ആപ് വഴിയോ 107 ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ചോ ഉറപ്പാക്കാം.

ഹെൽത്ത് കാർഡ് പുതുക്കൽ, വ്യക്തിഗത ഫാമിലി ഫിസിഷ്യനെ കാണൽ, ഹെൽത്ത് സെന്റർ മാറ്റം, പുതിയ ഫാമിലി ഫിസിഷ്യനെ തിരഞ്ഞെടുക്കൽ എന്നിവയെല്ലാം ആപ്ലിക്കേഷനിലൂടെ ചെയ്യാം.

ആപ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്കും അപ്പോയ്ൻമെന്റ് ഷെഡ്യൂൾ ചെയ്യാനും 107 എന്ന ഏകീകൃത ഹോട്ട്‌ലൈൻ നമ്പർ ഉപയോഗിക്കാം.

മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ സേവനം ലഭിക്കും. പിഎച്ച്‌സിസിയുടെ 31 ഹെൽത്ത് സെന്ററുകളിലെ സേവനങ്ങൾ പ്രയോജനപ്പെടുത്താനും ജനങ്ങളുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണു ക്യാംപെയ്ൻ.

സമൂഹ മാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയുമാണ് ക്യാംപെയ്ൻ.31 ഹെൽത്ത് സെന്ററുകളിലായി 17,10,112 പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 5,000ത്തിലധികം ക്ലിനിക്കൽ ജീവനക്കാരാണുള്ളത്.

89 സേവനങ്ങളോളം ഹെൽത്ത് സെന്ററുകളിൽ ലഭിക്കും. കഴിഞ്ഞ വർഷം ഫാമിലി മെഡിസിൻ സേവനങ്ങൾക്ക് മാത്രം 27,05,400 പേരാണ് ഹെൽത്ത് സെന്ററുകൾ സന്ദർശിച്ചത്. ദന്തൽ സേവനങ്ങൾക്കായി 2,68,502 പേരും അടിയന്തര സേവനങ്ങൾക്കായി 1,42,415 പേരുമാണ് എത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130051/qatar-nuraacom-app-ease-access-services-government-healthcentres)