---
title: "#death | കുഴൽക്കിണറിൽ വീണ്​ പ്രാവാസിയ്ക്ക് ദാരുണാന്ത്യം"
english_title: "#death #Pravasi #met #tragicend #falling #tubewell"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130057/death-pravasi-met-tragicend-falling-tubewell"
published_at: "2023-07-13T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0184c52c18_Untitled-1.jpg"
keywords: []
---

# #death | കുഴൽക്കിണറിൽ വീണ്​ പ്രാവാസിയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **ജിദ്ദ : **കുഴൽക്കിണറിൽ വീണ്​ പ്രാവാസിയ്ക്ക് ദാരുണാന്ത്യം. മദീനയിലെ സുവൈദറക്ക്​ വടക്ക്​ ദസീറിലെ ഒരു ഇസ്​തിറാഹയിലാണ്​ സംഭവം.

## Article Content

**ജിദ്ദ : **കുഴൽക്കിണറിൽ വീണ്​ പ്രാവാസിയ്ക്ക് ദാരുണാന്ത്യം. മദീനയിലെ സുവൈദറക്ക്​ വടക്ക്​ ദസീറിലെ ഒരു ഇസ്​തിറാഹയിലാണ്​ സംഭവം.

140 മീറ്റർ ആഴവും 35 സെൻറിമീറ്റർ വ്യാസവുമുള്ള കുഴൽക്കിണറിൽ കിടന്ന മൃതദേഹം ഏറെ ശ്രമങ്ങൾക്കൊടുവിൽ സിവിൽ ഡിഫൻസ്​ പുറത്തെടുത്തു​.

ഒരാൾ കുഴൽക്കിണറിൽ വീണെന്ന്​ വിവരം കിട്ടിയ ഉടൻ സംഭവസ്ഥലത്തെത്തി​ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന്​ മദീന സിവിൽ ഡിഫൻസ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.മദീന സിവിൽ ഡിഫൻസ് ടീം കുഴൽക്കിണറിൽ വീണ ആളെ രക്ഷപ്പെടുത്താൻ നടത്തുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്​തിരുന്നു.

കിണറ്റിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ഫീൽഡ് കമാൻഡ് സെൻറർ, അത്യാധുനിക ഉപകരണങ്ങൾ എന്നിവയുൾപ്പടെ സർവ സജ്ജീകരണങ്ങളും ഒരുക്കിയാണ്​ രക്ഷാപ്രവർത്തനം നടത്തിയതെന്ന്​​ മേഖല സിവിൽ ഡിഫൻസ്​ വക്താവ് പറഞ്ഞു.

കിണറിൽ വീണ ആളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കാൻ പ്രത്യേക കാമറ ഉപയോഗിക്കുകയും ജീവൻരക്ഷക്കായി ഒാക്​സിജൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്​തിരുന്നു. പ്രയാസകരമായ ഭൂപ്രദേശമായിട്ടും ഒരു സമാന്തര കിണർ കുഴിച്ചാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​.

27 മണിക്കൂറോളം നീണ്ട പ്രവർത്തനമാണ്​ നടത്തിയത്​. എല്ലാരീതിയിലുമുള്ള പരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഇന്ത്യാക്കാരനെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130057/death-pravasi-met-tragicend-falling-tubewell)