---
title: "#Kuwait | കാ​ൽ​ന​ട പാ​ല​ത്തി​ൽ​കൂ​ടി വാ​ഹ​നം ഓ​ടി​ച്ച​ ഡ്രൈ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി"
english_title: " #driver  #booked  #driving #over #pedestrian #bridge."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130099/driver-booked-driving-over-pedestrian-bridge"
published_at: "2023-07-14T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0a64ab8527_kuwait.jpg"
keywords: []
---

# #Kuwait | കാ​ൽ​ന​ട പാ​ല​ത്തി​ൽ​കൂ​ടി വാ​ഹ​നം ഓ​ടി​ച്ച​ ഡ്രൈ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി

> **Lead Summary:** കാ​ൽ​ന​ട പാ​ല​ത്തി​ൽ​കൂ​ടി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഡ്രൈ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി. വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു.

## Article Content

കാ​ൽ​ന​ട പാ​ല​ത്തി​ൽ​കൂ​ടി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഡ്രൈ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി. വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു.

വാ​ഹ​നം കാ​ൽ​ന​ട പാ​ല​ത്തി​നു മു​ക​ളി​ൽ ക​യ​റു​ന്ന​തി​ന്റെ വി​ഡി​യോ ക്ലി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണ് പ്ര​വൃ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ പൗ​ര​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 112 എ​ന്ന എ​മ​ർ​ജ​ൻ​സി ഫോ​ണി​ൽ അ​റി​യി​ക്കാ​നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​നി​ടെ, ഫ​ഹാ​ഹീ​ൽ ഇ​ൻ​ഡ​സ്‌​ട്രി​യ​ൽ ഏ​രി​യ​യി​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 110 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്‌​തു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​രു​ന്ന ഒ​രു വ​ർ​ക്ക്‌​ഷോ​പ്പ് പൂ​ട്ടു​ക​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 14 വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130099/driver-booked-driving-over-pedestrian-bridge)