---
title: "#uae |ചൂട് വർധിക്കുന്നു; കാ​മ്പ​യി​നു​മാ​യി യു.​എ.​ഇ "
english_title: "The #heatisrising; #UAE with the #campaign"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130134/the-heatisrising-uae-with-the-campaign"
published_at: "2023-07-14T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0d5cab6a28_heat.jpg"
keywords: []
---

# #uae |ചൂട് വർധിക്കുന്നു; കാ​മ്പ​യി​നു​മാ​യി യു.​എ.​ഇ 

> **Lead Summary:** **ഷാ​ർ​ജ: **രാ​ജ്യ​ത്താ​ക​മാ​നം ചൂ​ട്​ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ​ക്കാ​ർ​ക്കി​ട​യി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്​ കാ​മ്പ​യി​നു​മാ​യി യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഷാ​ർ​ജ എ​മി​റേ​റ്റി​ലാ​ണ് ​കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക.സാ​ധാ​ര​ണ​ഗ​തി​യി​ൽ വെ​യി​ലേ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ ല​ക്ഷ്യം​വെ​ച്ചാ​ണ്​ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ക.

## Article Content

**ഷാ​ർ​ജ: **രാ​ജ്യ​ത്താ​ക​മാ​നം ചൂ​ട്​ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ​ക്കാ​ർ​ക്കി​ട​യി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്​ കാ​മ്പ​യി​നു​മാ​യി യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഷാ​ർ​ജ എ​മി​റേ​റ്റി​ലാ​ണ് ​കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക.സാ​ധാ​ര​ണ​ഗ​തി​യി​ൽ വെ​യി​ലേ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ ല​ക്ഷ്യം​വെ​ച്ചാ​ണ്​ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ക.

വേ​ന​ൽ​ക്കാ​ലം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ തു​ട​രു​ന്ന കാ​മ്പ​യി​നി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ഒ​രു​ക്കും. എ​ല്ലാ വ​ർ​ഷ​വും മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​ന്‍റെ 12ാം എ​ഡി​ഷ​നാ​ണി​ത്. ഷാ​ർ​ജ കു​ടും​ബ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ആ​സ്ഥാ​ന​ത്ത്​ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ചൂ​ടു​കാ​ല​ത്ത്​ അ​നു​വ​ർ​ത്തി​ക്കേ​ണ്ട ജീ​വി​ത​ശൈ​ലി, ചൂ​ട്​ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട സാ​ധ്യ​ത​ക​ൾ, സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ത്തി​ന്‍റെ ആ​വ​ശ്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ കാ​മ്പ​യി​നി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഷാ​ർ​ജ സ​ർ​ക്കാ​റി​ന്‍റെ വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു​കൊ​ണ്ട്​ ആ​ർ​ക്കും കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​കാ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​തി​നി​ധി മു​ഹ​മ്മ​ദ്​ അ​ൽ സ​റൂ​നി പ​റ​ഞ്ഞു.

കാ​മ്പ​യി​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്​ ഷാ​ർ​ജ എ​മി​റേ​റ്റി​ലെ വി​വി​ധ പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും. ഷാ​ർ​ജ പൊ​ലീ​സ്, ഷാ​ർ​ജ പൊ​തു​ജ​നാ​രോ​ഗ്യ​കേ​ന്ദ്രം, ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി, ഷാ​ർ​ജ ചാ​രി​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ, ഷാ​ർ​ജ കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി, ഷാ​ർ​ജ ബ്രോ​ഡ്​​കാ​സ്റ്റി​ങ്​ അ​തോ​റി​റ്റി, എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്​ അ​തോ​റി​റ്റി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും കാ​മ്പ​യി​നി​ൽ പ​ങ്കാ​ളി​ക​ളാ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130134/the-heatisrising-uae-with-the-campaign)