---
title: "#kuwait |അ​ടു​ത്ത ആ​ഴ്ച​യും കുവൈത്തിൽ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് "
english_title: "#Hightemperature will continue in #Kuwait next week, #MeteorologicalDepartment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/130173/hightemperature-will-continue-in-kuwait-next-week-meteorologicaldepartment"
published_at: "2023-07-14T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0e933c0d45_kuwaittemperature.jpg"
keywords: []
---

# #kuwait |അ​ടു​ത്ത ആ​ഴ്ച​യും കുവൈത്തിൽ ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **അ​ടു​ത്ത ആ​ഴ്ച​യും രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. രാ​ത്രി താ​പ​നി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​കു​മെ​ങ്കി​ലും പ​ക​ലും രാ​ത്രി​യും ഇ​നി ഒ​രു​പോ​ലെ ചൂ​ടു​ള്ള​താ​യി​രി​ക്കും. പ​ക​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **അ​ടു​ത്ത ആ​ഴ്ച​യും രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. രാ​ത്രി താ​പ​നി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​കു​മെ​ങ്കി​ലും പ​ക​ലും രാ​ത്രി​യും ഇ​നി ഒ​രു​പോ​ലെ ചൂ​ടു​ള്ള​താ​യി​രി​ക്കും. പ​ക​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്.

വെ​ള്ളി​യാ​ഴ്ച കാ​ലാ​വ​സ്ഥ വ​ള​രെ ചൂ​ടാ​യി​രി​ക്കും. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്റെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​കും. മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 35 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാം. 47 മു​ത​ൽ 49 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് ഇ​ട​യി​ലാ​യി​രി​ക്കും താ​പ​നി​ല. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ല തു​ട​രും.

അ​തേ​സ​മ​യം, ജൂ​ലൈ 16 മു​ത​ൽ രാ​ജ്യ​ത്ത് ര​ണ്ടാം ജെ​മി​നി സീ​സ​ണി​ന്റെ തു​ട​ക്ക​മാ​കും. ഇ​ത് 13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ജെ​മി​നി സീ​സ​ണു​ക​ളു​ടെ ര​ണ്ടാം കാ​ല​ഘ​ട്ട​മാ​ണ് ഏ​റ്റ​വും ചൂ​ടേ​റി​യ കാ​ല​ഘ​ട്ടം. കൊ​ടും ചൂ​ടും അ​തി​ന്റെ അ​വ​സാ​ന​ത്തി​ൽ ചൂ​ടു​ള്ള വ​ട​ക്ക​ൻ കാ​റ്റും വീ​​ശും. ഈ ​സീ​സ​ണി​ൽ രാ​ത്രി​യി​ൽ​പോ​ലും ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​കും. പ​ക​ൽ സ​മ​യം 13 മ​ണി​ക്കൂ​റും 36 മി​നി​റ്റും, രാ​ത്രി സ​മ​യം 10 ​​മ​ണി​ക്കൂ​റും 24 മി​നി​റ്റും വ​രെ എ​ത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/130173/hightemperature-will-continue-in-kuwait-next-week-meteorologicaldepartment)