കുവൈത്ത് സിറ്റി : കുവൈത്തി ഫോട്ടോഗ്രാഫർ ഫഹദ് അൽ ഇനീസിക്ക് അമേരിക്കയിലെ 50ാമത് നാഷനൽ വൈൽഡ് ലൈഫ് ഫെഡറേഷൻ ഫോട്ടോ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
വടക്കൻ ജപ്പാനിലെ ഹൊക്കായിഡോയിൽനിന്ന് എടുത്ത ദൃശ്യമാണ് പുരസ്കാരം നേടിക്കൊടുത്തത്. തണുപ്പുകാലത്ത് ഭക്ഷണത്തിനായി ജന്തുക്കൾക്കിടയിലെ മത്സരമാണ് പകർത്തിയത്.
പരുന്ത് കടലിൽനിന്ന് റാഞ്ചിയ മത്സ്യം തട്ടിപ്പറിക്കാൻ ചുവന്ന കുറുക്കൻ ശ്രമിക്കുന്നത് ഭക്ഷണം എന്ന അടിസ്ഥാന ആവശ്യത്തിെൻറ പ്രാധാന്യം വ്യക്തമാക്കുന്നു.ഫഹദ് അൽ ഇനീസി 40,000 ഫോേട്ടായിൽനിന്നാണ് ഫഹദ് അൽ ഇനീസിയുടെ ചിത്രം രണ്ടാമത് എത്തിയത്.
1936ൽ സ്ഥാപിതമായ നാഷനൽ വൈൽഡ് ലൈഫ് ഫെഡറേഷൻ അമേരിക്കയിലെ ഏറ്റവും വലിയ എൻ.ജി.ഒകളിൽ ഒന്നാണ്.പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ഭാഗമായാണ് സംഘടന എല്ലാ വർഷവും ഫോട്ടോഗ്രഫി മത്സരം നടത്തിവരുന്നത്. 230 പ്രാദേശിക, അന്തർദേശീയ പുരസ്കാരം നേടിയിട്ടുണ്ട് ഫഹദ് അൽ ഇനീസി.
Wildlife Photography Award for Kuwaiti Photographer